SignIn
Kerala Kaumudi Online
Thursday, 25 April 2024 1.33 PM IST

തീരങ്ങൾ വീണ്ടും വറുതിയിലേക്ക്: ട്രോളിംഗ് നിരോധനം പ്രാബല്യത്തിൽ

boat

തൃശൂർ: തീരങ്ങൾക്ക് ഇനി വറുതിയുടെ കാലം. ട്രോളിംഗ് നിരോധനം പ്രാബല്യത്തിൽ വന്നതോടെ ജില്ലയുടെ വിവിധ ഇടങ്ങളിൽ കൺട്രോൾ റൂമുകൾ തുറന്നു. ഫിഷറീസ്, കളക്ടറേറ്റ്, ചാവക്കാട്‌ കൊടുങ്ങല്ലൂർ താലൂക്കുകൾ, അഴീക്കോട് ചാവക്കാട് കോസ്റ്റൽ പൊലീസ്, അഴീക്കോട് ഫിഷറീസ്, കോസ്റ്റ് ഗാർഡ് എന്നിവിടങ്ങളിലാണ് കൺട്രോൾ റൂമുകൾ തുറന്നത്.

ജൂലായ് 31 അർദ്ധരാത്രി വരെയുള്ള 52 ദിവസമാണ് നിരോധനം. നിരോധന സമയത്ത് യന്ത്രവത്കൃത ബോട്ടുകൾ കടലിൽ പോകുവനോ മത്സ്യബന്ധനം നടത്തുവനോ പാടില്ല. നിരോധനം ലംഘിക്കുന്ന യാനങ്ങൾക്കെതിരെ കർശന നടപടികളാണ് സ്വീകരിക്കുക. നിരോധനം അവസാനിക്കുന്ന ജൂലായ് 31 അർദ്ധരാത്രി 12ന് ശേഷം മത്സ്യബന്ധനത്തിന് പുറപ്പെടാം.

രണ്ടു വള്ളങ്ങൾ ഉപയോഗിച്ചുള്ള പെയർ ട്രോളിംഗ് അഥവാ ഡബിൾ നെറ്റ് കർശനമായി നിരോധിച്ചു. ട്രോളിംഗ് നിരോധന കാലയളവിൽ ഇൻബോർഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയർ വള്ളം മാത്രമേ അനുവദിക്കൂ. ഇപ്രകാരം ഉപയോഗിക്കുന്ന കാരിയർ, ഇൻബോർഡ് വള്ളങ്ങളുടെ വിവരങ്ങൾ അതത് മത്സ്യഭവൻ ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.
ജില്ലയുടെ തീരപ്രദേശത്തും ഹാർബറുകളിലും പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ ഈ കാലയളവിൽ യന്ത്രവത്കൃത ബോട്ടുകൾക്ക് യാതൊരു കാരണവശാലും ഇന്ധനം നൽകാൻ പാടില്ല. ഇൻബോർഡ് വള്ളങ്ങൾക്ക് മത്സ്യഫെഡ് തെരഞ്ഞെടുത്ത ഡീസൽ ബങ്കുകളിൽ നിന്നും ഇന്ധനം ലഭിക്കും. നിരോധന കാലയളവിൽ മത്സ്യബന്ധനത്തിന് പോകുന്ന എല്ലാ വള്ളങ്ങളും നിർബന്ധമായും കളർ കോഡിംഗ് പാലിക്കണം.

എല്ലാ മത്സ്യബന്ധന യാനങ്ങളുടെയും ഇരുഭാഗത്തും രജിസ്‌ട്രേഷൻ നമ്പർ എഴുതി പ്രദർശിപ്പിക്കേണ്ടതും തൊഴിലാളികൾക്ക് അനുസൃതമായി ജീവൻരക്ഷാ ഉപകരണങ്ങൾ കരുതിയിരിക്കേണ്ടതുമാണ്. മുന്നറിയിപ്പുകൾക്ക് അനുസരിച്ച് മാത്രം മത്സ്യബന്ധനം നടത്താം.

കടലിൽ പോകുമ്പോൾ തിരിച്ചറിയൽ രേഖകൾ കരുതണം

നിരോധന കാലത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ പോകുമ്പോൾ ഫിഷറീസ്, കോസ്റ്റൽ പൊലീസ്, കോസ്റ്റ് ഗാർഡ്, നേവി എന്നിവരെ അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടുന്നതിന് ആവശ്യമായ ഫോൺ നമ്പറുകൾ തങ്ങളുടെ പക്കലുണ്ടെന്ന് ഉറപ്പുവരുത്തണം. തൊഴിലാളികൾ ബയോമെട്രിക് തിരിച്ചറിയൽ കാർഡോ ആധാർ കാർഡോ കൈവശം സൂക്ഷിക്കണം.

സാമൂഹിക അകലം ഉറപ്പാക്കണം

കൊവിഡിന്റെ പ്രതികൂല സാഹചര്യത്തിൽ ജില്ലയിൽ മത്സ്യബന്ധനം, വിപണനം എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ/ ദുരന്തനിവാരണ വകുപ്പ് എന്നിവ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും കർശനമായി പാലിക്കണം. ഫിഷിംഗ് ഹാർബറുകളിലും ലാൻഡിംഗ് സെന്ററുകളിലും കൊവിഡ് വ്യാപനം തടയുന്നതിനായി സാമൂഹിക അകലം പാലിച്ച് ഉപജീവനമാർഗ്ഗം ഉറപ്പുവരുത്തുന്നതിന് എല്ലാവരും ശ്രദ്ധിക്കണം.

കൺട്രോൾ റൂം നമ്പറുകൾ

ഫിഷറീസ്: 0487- 2331132, 2331090

കളക്ടറേറ്റ്- 0487-2362424

അഴീക്കോട് കോസ്റ്റൽ പൊലീസ്- 0480-2815100

ചാവക്കാട് താലൂക്ക്- 0487-2507350

കൊടുങ്ങല്ലൂർ താലൂക്ക്- 0480- 2802336

അഴീക്കോട് ഫിഷറീസ് കൺട്രോൾ റൂം- 0480-2819698

കോസ്റ്റ് ഗാർഡ്- 1093 (ടോൾ ഫ്രീ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.