SignIn
Kerala Kaumudi Online
Thursday, 25 April 2024 5.10 AM IST

ഓൺലൈൻ പഠനം: കളക്ടറേറ്റിൽ ഉടൻ കോൾ സെന്റർ

online

തൃശൂർ: ഓൺലൈൻ പഠനത്തിന് നെറ്റ് വർക്കില്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികളുടെ പരാതികൾ തദ്ദേശ സ്ഥാപനങ്ങൾ ശേഖരിക്കണമെന്ന് കളക്ടർ എസ്. ഷാനവാസ്. ഇത്തരം കുട്ടികൾക്ക് പരാതി നൽകാൻ കളക്ടറേറ്റിൽ ഉടൻ കോൾ സെന്റർ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഓൺലൈൻ പഠനത്തിന് നെറ്റ്‌വർക്ക് സംവിധാനം അപര്യാപ്തമായ മേഖലകൾ ഉൾപ്പെടുന്ന 27 തദ്ദേശ സ്ഥാപന പ്രതിനിധികൾ, കേബിൾ ടി.വി ഓപ്പറേറ്റർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ ഓൺലൈൻ അവലോകന യോഗത്തിലാണ് കളക്ടർ ഇക്കാര്യം പറഞ്ഞത്.


നെറ്റ്‌വർക്കിലെ പ്രശ്‌നത്താൽ ഓൺലൈൻ പഠനത്തിന് തടസ്സം നേരിടുന്ന കുട്ടികളുടെ വിവരങ്ങൾ അതത് തദ്ദേശ സ്ഥാപനങ്ങൾ ശേഖരിച്ച് ലിസ്റ്റ് തയ്യാറാക്കി കളക്ടർക്കോ നോഡൽ ഓഫീസർക്കോ നൽകണം. നിലവിലെ ടവർ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കി നെറ്റ്‌വർക്ക് സംവിധാനം വിപുലപ്പെടുത്തേണ്ട മേഖലകളിൽ അങ്ങനെ ചെയ്യും. ടവർ നിർബന്ധമായും സ്ഥാപിച്ചാൽ മാത്രമേ നെറ്റ്‌വർക്ക് ലഭിക്കൂ എന്നുള്ള സ്ഥലങ്ങളിൽ ടവർ സ്ഥാപിക്കണം. എന്നാൽ ഇതു സ്ഥാപിക്കുമ്പോൾ നാട്ടുകാരെ കാര്യങ്ങൾ പറഞ്ഞു ബോദ്ധ്യപ്പെടുത്തി മാത്രമേ ചെയ്യാവൂ എന്നും കളക്ടർ യോഗത്തിൽ നിർദ്ദേശം നൽകി. സമഗ്ര ശിക്ഷാ കേരള കോർഡിനേറ്റർ ബിന്ദു പരമേശ്വരൻ, എ.ടി.സി ടെലികോം സർക്കിൾ ഡിപ്ലോയ്‌മെന്റ് ലീഡ് രാഹുൽ ദാസ്, ടി. ഡി.ഒ സന്തോഷ് കുമാർ, കേരള വിഷൻ പ്രതിനിധി പി. ആന്റണി, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

പട്ടികജാതി, പട്ടിക വർഗ കോളനികളിൽ പരിശോധന നടത്തും

നെറ്റ് വർക്ക് സംവിധാനമില്ലാതെ ഓൺലൈൻ പഠനത്തിന് കുട്ടികൾ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന പട്ടികജാതി, പട്ടിക വർഗ കോളനികൾ കേന്ദ്രീകരിച്ച് ഇക്കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ പരിശോധന നടത്തണം. ട്രൈബൽ മേഖലയായ അതിരപ്പിള്ളി, ആളൂർ, മറ്റത്തൂർ പഞ്ചായത്തുകളിൽ എല്ലാ വാർഡുകളിലെയും വിവരങ്ങൾ ഉടൻ ശേഖരിച്ചു നൽകാനും കളക്ടർ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

1162​ ​പേ​ര്‍​ക്ക് ​കൊ​വി​ഡ്

തൃ​ശൂ​ര്‍​ ​:​ 1130​ ​പേ​ര്‍​ ​രോ​ഗ​മു​ക്ത​രാ​യ​ ​ദി​ന​ത്തി​ൽ​ 1162​ ​പേ​ര്‍​ക്ക് ​കൂ​ടി​ ​കൊ​വി​ഡ് .​ ​രോ​ഗ​ബാ​ധി​ത​രാ​യി​ ​ചി​കി​ത്സ​യി​ല്‍​ ​ക​ഴി​യു​ന്ന​വ​രു​ടെ​ ​എ​ണ്ണം​ 10,215​ ​ആ​ണ്.​ ​തൃ​ശൂ​ര്‍​ ​സ്വ​ദേ​ശി​ക​ളാ​യ​ 94​ ​പേ​ര്‍​ ​മ​റ്റ് ​ജി​ല്ല​ക​ളി​ല്‍​ ​ചി​കി​ത്സ​യി​ലാ​ണ്. ​ ​സ​മ്പ​ര്‍​ക്കം​ ​വ​ഴി​ 1145​ ​പേ​ര്‍​ക്കാ​ണ് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​കൂ​ടാ​തെ​ ​സം​സ്ഥാ​ന​ത്തി​ന് ​പു​റ​ത്തു​ ​നി​ന്നെ​ത്തി​യ​ 10​ ​ആ​ള്‍​ക്കും,​ 05​ ​ആ​രോ​ഗ്യ​ ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും,​ ​കൂ​ടാ​തെ​ ​ഉ​റ​വി​ടം​ ​അ​റി​യാ​ത്ത​ 02​ ​ആ​ള്‍​ക്കും​ ​രോ​ഗ​ബാ​ധ​ ​ഉ​ണ്ടാ​യി.

കൊവിഡ് ഇതുവരെ

സ്ഥി​രീ​ക​രി​ച്ച​വർ 2,57,268​ ​

രോഗമുക്തർ ​ 2,45,539​ ​

​പോ​സി​റ്റി​വി​റ്റി​ ​12.41​%​ ​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, ONLINE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.