തൃശൂർ: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ആയിരത്തിന് താഴെയെത്തി. 972 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. 1084 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,057 ആണ്. തൃശൂർ സ്വദേശികളായ 96 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.95%
ഇന്നലെ
പരിശോധിച്ച സാമ്പിളുകൾ - 7,503
സമ്പർക്കം വഴി രോഗബാധ - 967
സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയത് - 02
ആരോഗ്യപ്രവർത്തകർക്ക് രോഗം - 01
ഉറവിടം അറിയാത്തത് - 02
രോഗ ബാധിതർ
60 വയസിനുമുകളിൽ 71 പുരുഷൻമാരും 73 സ്ത്രീകളും പത്ത് വയസിനു താഴെ 32 ആൺകുട്ടികളും 36 പെൺകുട്ടികളുമുണ്ട്.
കൊവിഡ് വാക്സിൻ സ്വീകരിച്ചവർ 8,35,341
തൃശൂർ: ജില്ലയിൽ ഇതുവരെ കൊവിഡ് പ്രതിരോധ വാക്സിൻ ആദ്യഡോസ് 8,35,341 പേരും രണ്ടാം ഡോസ് 1,99,827 പേരും സ്വീകരിച്ചു.
മൊബൈൽ ലാബുകളിൽ ഇന്ന് ടെസ്റ്റ് സൗജന്യം
തൃശൂർ: പുന്നയൂർ, അടാട്ട്, അണ്ടത്തോട്, പുത്തൂർ, പാവറട്ടി, മേലൂർ, അന്തിക്കാട് എന്നിവിടങ്ങളിൽ ഇന്ന് മൊബൈൽ ലാബുകൾ കൊവിഡ് ടെസ്റ്റുകൾ സൗജന്യമായി ചെയ്യും. പൊതുജനങ്ങൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |