SignIn
Kerala Kaumudi Online
Saturday, 20 April 2024 2.43 AM IST

നിർദ്ധന വിദ്യാർത്ഥികൾക്ക് മൊബൈൽ വാങ്ങാൻ മീൻ കച്ചവടം

fish
നിർദ്ധന വിദ്യാർത്ഥികൾക്ക് കൊള്ളന്നൂർ - ശിവജിപുരം നിഷ്കാമ സേവാസമിതി നൽകുന്ന സ്മാർട്ട് ഫോണുകൾ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ സ്റ്റാഫ് ഗോപി കണ്ടങ്ങത്ത് സമ്മാനിക്കുന്നു


തൃശൂർ: ഓൺലൈൻ പഠനത്തിന് സൗകര്യം ഇല്ലാത്ത നിർദ്ധന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വാങ്ങി നൽകാൻ കൊള്ളന്നൂർ ശിവജിപുരം നിഷ്‌കാമ സേവാസമിതി നടത്തിയത് മീൻ കച്ചവടം. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വാർഡ് നാലിൽ പ്രവർത്തിക്കുന്ന കൊള്ളന്നൂർ ഗവ. വെൽഫയർ എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് മീൻ വിൽപ്പനയിലൂടെ ലഭിച്ച തുക കൊണ്ട് സേവാ സമിതി പ്രവർത്തകർ സ്മാർട്ട് ഫോൺ വാങ്ങി നൽകിയത്.

സ്‌കൂളിലെ പത്തോളം കുട്ടികൾക്ക് സ്മാർട്ട് ഫോൺ ഇല്ലാത്തതിനെ തുടർന്ന് ഓൺലൈൻ പഠനത്തിന് സാധിക്കുന്നില്ലെന്ന് അധികൃതർ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് സമിതി പ്രവർത്തകരിൽ നിന്ന് മാത്രം പണം കണ്ടെത്തി ആദ്യം ഒരു വിദ്യാർത്ഥിക്ക് മൊബൈൽ ഫോൺ വാങ്ങി നൽകി. പിന്നീട് മാർക്കറ്റിൽ നിന്ന് മത്സ്യം വാങ്ങി നേരിട്ട് വീടുകളിലെത്തിച്ച് വിൽപ്പന നടത്തി ലഭിച്ച ലാഭവും സുമനസ്സുകളിൽ നിന്നുള്ള ധനസഹായവും ചേർത്ത് 2 സ്മാർട്ട് ഫോണുകൾ കൂടി വാങ്ങി വിദ്യാർത്ഥികൾക്ക് നൽകുകയായിരുന്നു.

ഗ്രാമപഞ്ചായത്ത് 17ാം വാർഡ് അംഗം ദീപക് , സ്‌പോർട്‌സ് അതോറിറ്റി ഒഫ് ഇന്ത്യ സ്റ്റാഫ് ഗോപി കണ്ടങ്ങത്ത് എന്നിവർ വിദ്യാർത്ഥികൾക്ക് ഫോണുകൾ സമ്മാനിച്ചു. സമിതി പ്രസിഡന്റ് ഷൈജു ചുള്ളിയിൽ, സ്‌കൂൾ പ്രധാന അദ്ധ്യാപിക ജെസീന്ത, സമിതി കോ ഓഡിനേറ്റർ സി.സി ഷാഹുൽ, സെക്രട്ടറി പി.എസ് ശിവദാസ് , ആർഎസ്എസ് കൊള്ളന്നൂർ ശാഖ കാര്യവാഹ് കെ.എസ് സുനീഷ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.