SignIn
Kerala Kaumudi Online
Thursday, 25 April 2024 2.21 PM IST

ആർത്തവകാല ആരോഗ്യം സാമൂഹിക ഉത്തരവാദിത്വം

menustration

തൃശൂർ: സ്ത്രീകളുടെ ആർത്തവകാല ആരോഗ്യപരിരക്ഷയും ശുചിത്വപരിപാടിയും സാമൂഹിക ഉത്തരവാദിത്വമായി കണക്കിലെടുത്ത് സർക്കാർ, ക്ഷേമപദ്ധതി ആസൂത്രണം ചെയ്തു നടപ്പാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂർ ജില്ലാ സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.

ത്രിതല പഞ്ചായത്ത് ഭരണസംവിധാനത്തിൽ പ്രതിനിധികൾ പകുതിയോളം സ്ത്രീകളായിരുന്നിട്ടും വേണ്ടത്ര പരിഗണന നൽകി പരിഹരിക്കാൻ ആകാത്ത പ്രശ്‌നമാണിത്.

വൻകിട കോർപറേറ്റ് കമ്പനികളുടെ സാനിറ്ററി പാഡിന് പകരം താരതമ്യേന ചെലവു കുറഞ്ഞതും ദീർഘകാലം ഉപയോഗിക്കാവുന്നതും മാലിന്യം ഉണ്ടാക്കാത്തതുമായ മെൻസ്ട്രൽ കപ്പ് ഉപയോഗം വ്യാപകമായി പ്രചരിപ്പിക്കേണ്ടതുണ്ടെന്നും പരിഷത്ത് ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.