തൃശൂർ: തൃശൂർ സ്വദേശിയായ ആയുർവേദ ഡോക്ടർക്ക് യു.എ.ഇയുടെ പത്തുവർഷത്തെ ഗോൾഡൻ വിസ. ദുബായിലെ ഡോ. ജസ്നാസ് ആയുർവേദ ക്ലിനിക്ക് മെഡിക്കൽ ഡയറക്ടർ ഡോ. ജസ്ന ജമാലിനാണ് ദുബായ് ജി.ഡി.ആർ.എഫ്.എ അധികൃതർ ഗോൾഡൻ വിസ നൽകി ആദരിച്ചത്. വിവിധ മേഖലകളിലെ വിദഗ്ദ്ധർക്കും നിക്ഷേപകർക്കും ഉന്നതവിജയം നേടുന്ന വിദ്യാർത്ഥികൾക്കുമാണ് ഗോൾഡൻ വിസ നൽകുന്നത്. തൃപ്പൂണിത്തുറ ഗവ. ആയുർവേദ മെഡിക്കൽ കോളജിൽ നിന്ന് പഠനം പൂർത്തിയാക്കിയ ജസ്ന 12 വർഷത്തിലേറെയായി ദുബായിൽ ചികിത്സാ രംഗത്ത് സജീവമാണ്. ആർക്കിടെക്ട് തൃശൂർ എങ്കക്കാട് സ്വദേശി ഷാജു ഖാദറിന്റെ ഭാര്യയാണ്. എടത്തിരുത്തി കുട്ടമംഗലം കുഞ്ഞിമാക്കച്ചാലിൽ ജമാലൂദ്ദീന്റെയും റഷീദയുടെയും മകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |