തൃശൂർ: 5000 രൂപ ധനസഹായം നൽകുക, 5000 രൂപയുടെ കൂപ്പൺ നൽകുക, ടിക്കറ്റിന്റെ വില 30 രൂപയാക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് ലോട്ടറി തൊഴിലാളികൾ ജില്ലാ ലോട്ടറി ഓഫീസിന്റെ പടിക്കൽ പട്ടിണി സമരം നടത്തി .
ലോട്ടറി തൊഴിലാളികൾക്ക് കൊവിഡ് ദുരിതാശ്വാസ സഹായമായി രണ്ട് മാസം മുമ്പ് സർക്കാർ പ്രഖ്യാപിച്ച തുക അടിയന്തരമായി വിതരണം ചെയ്യണമെന്നതാണ് പ്രധാന ആവശ്യം. ലോട്ടറി ഏജന്റസ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം മുൻ എം.എൽ.എ ടി.വി ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ വർക്കിംഗ് പ്രസിഡന്റ് പി.പി ഡാന്റെസ് അദ്ധ്യക്ഷത വഹിച്ചു. ബെന്നി ജേക്കബ്, ഷിജു എം.ഡി, നന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |