ഗുരുവായൂർ: ജൂലായ് അഞ്ച് വരെ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനുള്ള ഓൺലൈൻ ബുക്കിംഗ് പൂർത്തിയായി. ദിവസവും 300 പേർക്ക് ദർശനം നടത്താനുള്ള ഓൺലൈൻ ബുക്കിംഗ് ആണ് പത്ത് ദിവസത്തേക്കുള്ളത് പൂർത്തിയായത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് മുമ്പുതന്നെ ഇത്തരത്തിൽ ബുക്കിംഗ് തീർന്നിരുന്നു. വെള്ളിയാഴ്ച 500 ലേറെ പേർ ദർശനം നടത്തി. ഇതിൽ ഓൺലൈൻ ബുക്ക് ചെയ്ത് ദർശനം നടത്തിയത് 241 ഭക്തരാണ്. കൊവിഡിന്റെ രണ്ടാം വ്യാപനത്തെ തുടർന്ന് നിറുത്തിവെച്ചിരുന്ന ക്ഷേത്രദർശനം വ്യാഴാഴ്ചയാണ് പുനരാരംഭിച്ചത്. ക്ഷേത്രത്തിൽ ദർശനം പുനരാരംഭിച്ച ശേഷമുള്ള രണ്ട് ദിവസങ്ങളിലായി വഴിപാടുകളിൽ നിന്ന് ഏഴ് ലക്ഷത്തോളം രൂപ ക്ഷേത്രത്തിന് ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |