കൊടുങ്ങല്ലൂർ: ഡയാലിസിസ് ചികിത്സയ്ക്കായി ശ്രീനാരായണപുരം പഞ്ചായത്ത് ചികിത്സാ ധനസഹായം ആരംഭിച്ചു. പദ്ധതിക്കായി രണ്ട് ലക്ഷം രൂപയാണ് പഞ്ചായത്ത് പ്ലാൻ ഫണ്ടിൽ നിന്നും വകയിരുത്തിയത്. ആഴ്ചയിൽ 1,000 രൂപയും മാസത്തിൽ 4,000 രൂപയും ധനസഹായം നൽകും. അപേക്ഷ ലഭിച്ച അർഹതപ്പെട്ട മുഴുവൻ പേർക്കും ധനസഹായം നൽകുമെന്ന് ഭരണസമിതി അറിയിച്ചു.
പി. വെമ്പല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എം.എസ് മോഹനൻ അദ്ധ്യക്ഷനായി. വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ ഓൺലൈനായി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരിജ ധാരണാപത്രം ഏറ്റുവാങ്ങി. ഡോ. ഗായത്രി, പി.എ നൗഷാദ്, കെ.എ അയൂബ്, മിനി, കെ.ഐ അബ്ദുൾ ജലീൽ, ശോഭന, നസീമ, വിപിൻ, സിന്ധു തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |