തൃശൂർ : 944 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1108 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8,732 ആണ്. തൃശൂർ സ്വദേശികളായ 117 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,70,615 ആണ്. 2,60,258 പേരെയാണ് ആകെ രോഗമുക്തരായത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.64% ആണ്. സമ്പർക്കം വഴി 934 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ നാലാൾക്കും, മൂന്ന് ആരോഗ്യ പ്രവർത്തകർക്കും, ഉറവിടം അറിയാത്ത മൂന്ന് പേർക്കും രോഗബാധയുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |