തൃശൂർ : നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥലം മാറ്റപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ തിരിച്ചെത്തി. പാലക്കാട് ഡിവൈ.എസ്.പിയായി സ്ഥലം മാറ്റപ്പെട്ട വി.കെ രാജു തൃശൂർ സിറ്റി എ.സി.പിയായി തിരിച്ചെത്തി. കുന്നംകുളം ഡി.വൈ.എസ്.പിയായി സി.എസ്. സിനോജും ചാലക്കുടി ഡി.വൈ.എസ്.പിയായി സി.ആർ സന്തോഷും അടുത്ത ദിവസം ചുമതലയേൽക്കും. കെ.ജി സുരേഷ് (ഗുരുവായൂർ എ.സി.പി), ബാബു. കെ. തോമസ് (ഇരിങ്ങാലക്കുട ഡിവൈ.എസ്.പി), സലീഷ് എൻ. ശങ്കർ (കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി), കെ.സി സേതു (ഒല്ലൂർ) എന്നിവരും ചുമതലയേൽക്കും. ഈസ്റ്റ് സി.ഐയായി പി. ലാൽ കുമാർ തിരിച്ചെത്തി. അതേ സമയം വാഴക്കോട് ക്വാറി സ്ഫോടനം അന്വേഷണം നടത്തുന്ന ക്രൈം ബ്രാഞ്ച് എ.സി.പി പി. ശശികുമാറിനെയും സ്ഥലം മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |