SignIn
Kerala Kaumudi Online
Thursday, 25 April 2024 11.04 AM IST

ട്രിപ്പിൾ ലോക് ഡൗൺ രണ്ട് പഞ്ചായത്തുകളിൽ 29 തദ്ദേശ സ്ഥാപനങ്ങളിൽ ലോക്ഡൗൺ

lockdown

  • ഭാഗിക ലോക് ഡൗൺ 52 തദ്ദേശ സ്ഥാപനങ്ങളിൽ

തൃശൂർ : ടി.പി.ആർ നിരക്ക് കുറയാതെ വന്നതോടെ കൂടുതൽ സ്ഥലങ്ങളിൽ നിയന്ത്രണം ശക്തമാക്കി. പുതിയ ലോക്ഡൗൺ നിയന്ത്രണം വന്നതോടെ ജില്ലയിൽ ഇന്ന് രണ്ട് തദ്ദേശ സ്ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണും 29 തദ്ദേശ സ്ഥാപന പരിധികളിൽ ലോക്ഡൗണും ഏർപ്പെടുത്തും. കഴിഞ്ഞ ആഴ്ച ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയ വലപ്പാട് ഈ ആഴ്ച്ചയും അതേ നിയന്ത്രണമാകും. ഇതിന് പുറമേ പുന്നയൂർക്കുളം പഞ്ചായത്തിലും ട്രിപ്പിൾ ലോക് ഡൗൺ ഏർപ്പെടുത്തി. വലപ്പാട് 23.12 ശതമാനവും പുന്നയൂർക്കുളത്ത് 18.79 ശതമാനവുമാണ് ടി.പി.ആർ നിരക്ക്. കഴിഞ്ഞ 23 മുതൽ 29 വരെ കാലയളവിൽ 1,237 പേരെ പരിശോധിച്ചതിൽ 286 പേർക്ക് കൊവിഡ് ബാധിച്ചു. കഴിഞ്ഞ ആഴ്ചയിത് 31.28 ആയിരുന്നു. ഇക്കുറി പുന്നയൂർക്കുളവും ട്രിപ്പിൾ ലോക്ഡൗണിൽ ഉൾപ്പെട്ടു. 18.79 ശതമാനമാണ് ടി.പി.ആർ. 660 ൽ 124 പേരാണ് പുന്നയൂർക്കുളത്തുള്ളത്.

ലോക്ഡൗൺ എർപ്പെടുത്തിയിട്ടുള്ളവയിൽ മൂന്ന് മുനിസിപ്പാലിറ്റികളും 26 പഞ്ചായത്തുകളുമാണ്. കൂടുതൽ ടി.പി.ആർ നിരക്ക് എടവിലങ്ങ് പഞ്ചായത്തിലാണ്. 12.10 ശതമാനമുള്ള കാട്ടകാമ്പൽ പഞ്ചായത്തിലാണ് ഈ വിഭാഗത്തിൽ കുറവ്.

കോർപറേഷനും മുനിസിപ്പാലിറ്റികളിലും ടി.പി.ആർ നിരക്ക് ആറിനും 12 നും ഇടയിലായതിനാൽ ഭാഗിക നിയന്ത്രണങ്ങളാകും ഏർപ്പെടുത്തുക. ഭാഗിക നിയന്ത്രണമുള്ള ബി കാറ്റഗറിയിൽ ടി.പി.ആർ നിരക്ക് കൂടുതൽ പഴയന്നൂർ പഞ്ചായത്തിലാണ്. (11.97 ശതമാനം) . ഇവിടെയെല്ലാം വ്യാപാര സ്ഥാപനങ്ങളിൽ അമ്പത് ശതമാനം ജീവനക്കാരെ മാത്രമാണ് അനുവദിക്കുക. ആറ് ശതമാനത്തിൽ താഴെയുള്ള 11 പഞ്ചായത്തുകളാണുള്ളത്. ഇവിടെ സാധാരണ നിലയിലുള്ള പ്രവർത്തനം അനുവദിക്കും.

മൂന്ന് മുനിസിപ്പാലിറ്റികളിൽ ലോക്ഡൗൺ

ടി.പി.ആർ നിരക്ക് 12 ശതമാനത്തിന് മുകളിലുള്ള മൂന്ന് മുനിസിപ്പാലിറ്റികളിൽ ലോക്ഡൗൺ ഏർപ്പെടുത്തി. വടക്കാഞ്ചേരി, കൊടുങ്ങല്ലൂർ, ചാലക്കുടി എന്നിവിടങ്ങളാണ് ലോക്ഡൗൺ നിയന്ത്രണമുള്ളത്.

ട്രിപ്പിൾ ലോക് ഡൗൺ

വലപ്പാട്, പുന്നയൂർക്കുളം

ലോക്ഡൗണുള്ള പ്രദേശങ്ങൾ

എടവിലങ്ങ്, തളിക്കുളം, ദേശമംഗലം, വള്ളത്തോൾ നഗർ, എരുമപ്പെട്ടി, വല്ലച്ചിറ, വടക്കാഞ്ചേരി, പുത്തൂർ, എടത്തിരുത്തി, കൊടുങ്ങല്ലൂർ, പുന്നയൂർ, വാടാനപ്പിള്ളി, അളഗപ്പനഗർ, ഏങ്ങണ്ടിയൂർ, മാടക്കത്തറ, പാണഞ്ചേരി, പൊയ്യ, എറിയാട്, ചൊവ്വന്നൂർ, കോടശേരി, വെള്ളാങ്കല്ലൂർ, മേലൂർ, വേളൂക്കര, ചാലക്കുടി, വരന്തരപ്പിള്ളി, മാള, കയ്പ്പമംഗലം, നാട്ടിക, കാട്ടകാമ്പൽ.

ഇളവുകളുള്ളവ

വേലൂർ, തിരുവില്വാമല, തൃക്കൂർ, കൈപ്പറമ്പ്, നെന്മണിക്കര, പോർക്കുളം, കൊണ്ടാഴി, തോളൂർ, അവണൂർ, അതിരപ്പിള്ളി, അവിണിശേരി

പരിശോധന വർദ്ധിപ്പിച്ചു

ദിവസവും 9,000 പേരെയെങ്കിലും ടെസ്റ്റിന് വിധേയമാക്കണമെന്നാണ് ജില്ലയ്ക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ചൊവ്വാഴ്ച്ച ഉച്ച മുതൽ ബുധനാഴ്ച്ച ഉച്ച വരെയുള്ള കണക്ക് പ്രകാരം 16,836 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ഇതിൽ 1,500 പേർക്ക് രോഗം സ്ഥിരീകരിച്ചു. 8.91 ശതമാനമാണ് ടി.പി.ആർ നിരക്ക്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, LOCKDOWN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.