തൃശൂർ: കൊവിഡ് വാക്സിനേഷൻ വിതരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 11 ന് ബൂത്ത്തലങ്ങളിൽ നിൽപ്പ് സമരം സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് എം .പി. വിൻസെന്റ് പറഞ്ഞു. ഓൺലൈനായി വാക്സിനപേക്ഷിക്കുന്നവർക്ക് 20 കിലോമീറ്ററിലധികം ദൂരത്തിലുള്ള സ്ഥലങ്ങളിലാണ് വാക്സിൻ അനുവദിക്കുന്നത്. സ്പോട് വാക്സിനെന്ന് പറഞ്ഞ് മാനദണ്ഡങ്ങളില്ലാതെയും മുൻഗണന നോക്കാതെയും വാക്സിൻ നൽകുന്നു. ആർ.ആർ.ടിമാർ, ആരോഗ്യപ്രവർത്തകർ അല്ലാത്തവർക്കും ഭരണസ്വാധീനത്താൽ വാക്സിൻ അനുവദിക്കുന്നുവെന്നും എം .പി വിൻസെന്റ് കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |