SignIn
Kerala Kaumudi Online
Friday, 19 April 2024 11.19 PM IST

ഞാറ്റുവേല ചന്തയ്ക്ക് തുടക്കം

rajan

തൃശൂർ: നടത്തറ പഞ്ചായത്ത് ഞാറ്റുവേല ചന്ത റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. നടത്തറ പഞ്ചായത്ത്, മൂർക്കനിക്കര സർവ്വീസ് സഹകരണ ബാങ്ക്, കർഷക മിത്ര, കാർഷിക കർമ്മസേന, കുടുംബശ്രീ സി.ഡി.എസ്, കൃഷിഭവൻ, തിരുമാന്ധാം കുന്ന് ക്ഷേത്ര കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഞാറ്റുവേല ചന്ത നടക്കുന്നത്. ക്ഷേത്ര മൈതാനിയിൽ വിവിധ തരത്തിലുള്ള പച്ചക്കറി തൈകളുടെയും വിത്തുകളുടെയും ജൈവ വളങ്ങളുടെയും കാർഷിക ഉപകരണങ്ങളുടെയും പ്രദർശനവും വിപണനവും ഞാറ്റുവേല ചന്തയിൽ ഒരുക്കിയിട്ടുണ്ട്. നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, വൈസ് പ്രസിഡന്റ് അഡ്വ. പി.ആർ രജിത്ത്, കൃഷി ഓഫീസർ ശ്രുതി, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി സജു, സി.ഡി.എസ് ചെയർപേഴ്‌സൺ വത്സല വേണു, മൂർക്കനിക്കര സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, NJATTUVELA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.