SignIn
Kerala Kaumudi Online
Thursday, 25 April 2024 12.37 PM IST

മെഡിക്കൽ ഉപകരണങ്ങളുടെ ചട്ടവിരുദ്ധ വിൽപന; സ്ഥാപനത്തിനെതിരെ നിയമ നടപടി

crime-

തൃശൂർ: കൂർക്കഞ്ചേരിയിൽ പ്രവർത്തിക്കുന്ന ഔഷധ മൊത്ത വിപണന സ്ഥാപനത്തിൽ ചട്ടവിരുദ്ധമായി മെഡിക്കൽ ഉപകരണങ്ങൾ വിൽപന നടത്തുന്നുണ്ടെന്ന പരാതിയിൽ നിയമ നടപടി സ്വീകരിച്ച് അസി. ഡ്രഗ്‌സ് കൺട്രോളറുടെ ഓഫീസ്.

പരാതിയുടെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് ഡ്രഗ്‌സ് കൺട്രോളറുടെ കാര്യാലയത്തിലെ ഡ്രഗ് ഇൻസ്‌പെക്ടർമാർ നടത്തിയ പരിശോധനയിൽ സർക്കാർ തല ഉപയോഗത്തിന് മാത്രമുള്ളതും വിൽപന നടത്താൻ പാടാത്തതുമായ മെഡിക്കൽ ഉപകരണങ്ങൾ സ്ഥാപനത്തിൽ കണ്ടെത്തി. 6,66,400 രൂപയുടെ കൊവിഡ് 19 ആന്റിജൻ ടെസ്റ്റ് കാർഡ്, ടെസ്റ്റ് കിറ്റ് എന്നിവയാണ് ഇവിടെ ചട്ടവിരുദ്ധമായി സൂക്ഷിച്ചിരുന്നത്. പരിശോധനയിൽ സീനിയർ ഡ്രഗ് ഇൻസ്‌പെക്ടർ ബെന്നി മാത്യു, ഡ്രഗ് ഇൻസ്‌പെക്ടർമാരായ ടി.ഐ ജോഷി, റ്റെസ്സി തോമസ്, നിഷ വിൻസന്റ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.