വടക്കാഞ്ചേരി: കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ നിറമാല, ചുറ്റുവിളക്ക് വഴിപാടുകളുടെ നിരക്ക് വർദ്ധിപ്പിച്ചു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിൽ ചെറുതും വലുതുമായ നാഞ്ഞൂറോളം ക്ഷേത്രങ്ങളാണ് നിലവിലുള്ളത്. ഈ ക്ഷേത്രങ്ങളിലെല്ലാം ചുറ്റുവിളക്ക്, നിറമാല എന്നീ വഴിപാടുകൾക്ക് പല രീതിയിലാണ് നിരക്കുകൾ വാങ്ങുന്നത്. ഓരോ ക്ഷേത്രങ്ങളും നിലവിൽ ഭക്തരിൽ നിന്നും ഈടാക്കുന്നതിൽ 20 ശതമാനം വർദ്ധിപ്പിക്കാനാണ് ഉത്തരവ്. കർക്കടകം ഒന്നു മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. കൊവിഡിന്റെ പശ്ചാത്തലത്തിൽ നിലവിൽ ക്ഷേത്രങ്ങളിൽ വഴിപാടുകൾ കുറവാണ്. കർക്കടക മാസമാകുന്നതോടെ ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രവേശിക്കാനുള്ള ഇളവുകൾ ലഭിക്കുമെന്നാണ് സൂചന. നേരത്തെ വഴിപാടുകൾ ബുക്കിംഗ് നടത്തിയിട്ടുള്ള ഭക്തർ കർക്കടകം ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിരക്ക് കൊടുക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |