SignIn
Kerala Kaumudi Online
Saturday, 20 April 2024 2.32 AM IST

695.24 കോടിയുടെ ബഡ്ജറ്റിന് കൗൺസിൽ അംഗീകാരം : പഴ വർഗ്ഗങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യത്തിന് കാർഷിക സർവകലാശാല

kau

തൃശൂർ : വിളവെടുത്ത പഴവർഗ്ഗങ്ങളുടെ നാശ നഷ്ടം ഒഴിവാക്കാനും കർഷകർക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കാനുമായി പഴ വർഗ്ഗങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കാനുമുള്ള പദ്ധതികളുമായി കാർഷിക സർവകലാശാല ബഡ്ജറ്റ്. ഇതിലേക്കായി ഗവേഷണങ്ങളും സാങ്കേതികവിദ്യകളും മെച്ചപ്പെടുത്താൻ വൈനറിയും സ്ഥാപിക്കും. വെള്ളാനിക്കര സർവകലാശാല ആസ്ഥാനത്ത് ഓൺലൈനായി ചേർന്ന ജനറൽ കൗൺസിൽ യോഗത്തിൽ ഭരണസമിതി അംഗവും മന്ത്രിയുമായ അഡ്വ. കെ. രാജനാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്. സർവകലാശാല വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു അദ്ധ്യക്ഷനായി.

ഗവേഷണ മേഖലയ്ക്ക് 4,000 ലക്ഷം രൂപയ്ക്കുള്ള പദ്ധതികളടക്കം 695.24 കോടിയുടെ ചെലവ് പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്. യൂണിവേഴ്‌സിറ്റി ഡാറ്റാ സെന്റർ കാലാനുസൃതമായി പരിഷ്‌കരിക്കാനും ഓൺലൈൻ വാല്യൂവേഷൻ സിസ്റ്റവും ഓൺലൈൻ ഫീ കളക്ഷൻ സിസ്റ്റവും വിപുലീകരിക്കാനും പദ്ധതിയുണ്ട്. വിവിധ വിളകളുടെ ജീൻ ബാങ്കിന്റെ ശേഖരണത്തിനും സംരക്ഷണത്തിനുമായുള്ള ഗവേഷണ പരിപാടികൾ ആസൂത്രണം ചെയ്യും.

എൻഡോഫൈറ്റുകളെ ഉപയോഗിച്ചുള്ള കീടനിയന്ത്രണ ഗവേഷണങ്ങളിൽ കുരുമുളകിന്റെ വേരുകളിൽ കാണപ്പെടുന്ന മീലിമൂട്ടയുടെ നിയന്ത്രണത്തിനായുള്ള പരീക്ഷണം ഉൾപ്പെടുത്തി. പാരിസ്ഥിതിക യൂണിറ്റുകളിലെ സസ്യരോഗങ്ങൾക്കെതിരെ പ്രയോഗിക്കാവുന്ന ഗുളിക രൂപത്തിലുള്ള ട്രൈക്കോഡെർമ്മ, സ്യുഡോമോണാസ് എന്നീ ജൈവ രോഗ നിയന്ത്രണ മാർഗ്ം വികസിപ്പിക്കാനും തുക വകയിരുത്തി. ഇതിൽ പച്ചക്കറി വിളകളുടെ ഹൈഡ്രോപോണിക് കൃഷിക്ക് ആവശ്യമായ ന്യൂട്രിയന്റ് ഫിലിം ടെക്‌നോളജിയുടെ (എൻഎഫ്ടി) രൂപകൽപ്പനയും വികസനവും ഉൾപ്പെടുത്തിയിട്ടുണ്ട്.

വിദ്യാർത്ഥികളുടെ സ്റ്റുഡന്റ് റെഡി പ്രോഗ്രാം (റാവെ), പി.ജി./പി.എച്ച്.ഡി. വിദ്യാർത്ഥികൾക്കുള്ള റിസർച്ച് ഗ്രാന്റ്, ബിരുദ ബിരുദാനന്തര കോഴ്‌സുകളുടെ ശാക്തീകരണം തുടങ്ങിയവയ്ക്ക് 950 ലക്ഷം രൂപയുടെ പദ്ധതിവിഹിതം വകയിരുത്തി.

ആസൂത്രണം ചെയ്യുന്ന മറ്റ് പദ്ധതികൾ

പുരയിട കൃഷിക്കനുയോജ്യമായ തരത്തിലും ഉയർന്ന വിളവ് ലഭിക്കാവുന്ന തരത്തിലും തദ്ദേശീയ പ്ലാവിനങ്ങൾ കണ്ടെത്തി സംരക്ഷിക്കാൻ പദ്ധതി
പാലക്കാട് ജില്ലയിലെ മുതലമട പഞ്ചായത്തിൽ മാമ്പഴത്തിന്റെ മൂല്യ ശൃംഖല മാപ്പ്

ചെറുകിട കാർഷിക സംരംഭങ്ങൾക്കായുള്ള ഫാം ബിസിനസ് സ്‌കൂളും, സംരംഭക സഹായ പദ്ധതിയും വ്യാപിപ്പിക്കും

ആധുനിക കൃഷി രീതികളിൽ പരിശീലനം നൽകി ഉൽപാദനം വർദ്ധിപ്പിക്കാനുള്ള കർമ്മപദ്ധതി നടപ്പിലാക്കാൻ മൊബൈൽ ആപ്പ്

ജൈവ കൃഷിയുടെ വികസനത്തിനായി ലീഡ് സെന്റർ

ബഡ്ജറ്റിൽ ഇങ്ങനെ

വിദ്യാർത്ഥി ക്ഷേമ പ്രവർത്തനങ്ങൾക്ക് 44 ലക്ഷം രൂപ

അടിസ്ഥാന സൗകര്യ വികസനത്തിന് 1000 ലക്ഷം

വരവ് 456.96 കോടി
കമ്മി 238.28 കോടി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, AGRICULTURAL UNIVERSITY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.