SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.39 PM IST

ഹയർസെക്കൻഡറി നാഷനൽ സർവീസ് സ്‌കീം അവാർഡ് രണ്ടെണ്ണം ജില്ലയ്ക്ക്

nss

തൃശൂർ : ഹയർ സെക്കൻഡറി നാഷനൽ സർവീസ് സ്‌കീം സംസ്ഥാന അവാർഡുകളിൽ രണ്ടെണ്ണം ജില്ലയ്ക്ക്. മികച്ച ജില്ലാ കൺവീനർക്കുള്ള ഡയറക്ടേഴ്‌സ് പുരസ്‌കാരത്തിന് ജില്ലാ കൺവീനർ എം.വി പ്രതീഷ്, ജില്ലയിലെ മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്‌കാരത്തിന് ഇരിങ്ങാലക്കുട നാഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ ഒ.എസ്. ശ്രീജിത്ത് എന്നിവർ അർഹരായി. പൊതുപരീക്ഷകൾക്കായി നടപ്പിലാക്കിയ മാസ്‌ക് ചലഞ്ച്, ഡിജിറ്റൽ പഠനം ഉറപ്പാക്കാനായി നടപ്പാക്കിയ എഡ്യുഹെൽപ്, കൊവിഡ് മൂലം ദുരിതമനുഭവിക്കുന്നവർക്കായി നടപ്പാക്കിയ 'ഒപ്പം' ഭക്ഷ്യക്കിറ്റ് വിതരണ പദ്ധതി, ഭവനരഹിതർക്കായി നടപ്പിലാക്കിയ സ്‌ക്രാപ്പ് ചലഞ്ച്, സി.എഫ്.എൽ.ടി.സികളിലേക്കുള്ള സാനിറ്റൈസർ, ആനക്കയം കോളനി നിവാസികൾക്കായി സൗരോർജത്തിൽ പ്രവർത്തിക്കുന്ന പഠനമുറി എന്നീ പദ്ധതികൾ നടപ്പാക്കിയത് പരിഗണിച്ചാണ് അവാർഡ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, HIGHER SECONDARY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.