തൃശൂർ: ഓരോ സ്ത്രീക്കും കരുതലും, തണലുമാകാൻ ഓരോ പുരുഷനും സാധിച്ചാലേ സ്ത്രീ സുരക്ഷ എന്ന സന്ദേശം പ്രാവർത്തികമാക്കാൻ സാധിക്കൂ എന്ന് ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റ്. പ്രതിപക്ഷ നേതാവിന്റെ മകൾക്കൊപ്പം പരിപാടിയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സംസ്ഥാന മഹിളാ കോൺഗ്രസ് കോർപറേഷൻ മുമ്പിൽ നടത്തിയ സ്ത്രീധനത്തിനെതിരെയുള്ള സത്യപ്രതിജ്ഞ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ് അദ്ധ്യക്ഷയായി. ഡി.സി.സി വൈസ് പ്രസിഡന്റ് ഡോ. നിജി ജസ്റ്റിൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്, സത്യഭാമ, ബിന്ദുകുമാരൻ, വൈദേഹി, ജ്യോതി ആനന്ദ്, ജോയ്സി, ആനി പത്രോസ്, അൽഗാ, ജിപ്സി, കീർത്തി, ശ്രുതി, അനഘ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |