തൃശൂർ: കൊവിഡ് കാലഘട്ടത്തിൽ മോദി - പിണറായി സർക്കാരുകൾ പെട്രോളിയം ഉത്പന്നങ്ങൾക്ക് അമിത നികുതി ഈടാക്കി ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കിയെന്ന് ടി.എൻ പ്രതാപൻ എം.പി പറഞ്ഞു. ഇന്ധന വിലവർദ്ധനവിനെതിരെ ജില്ലയിലെ 1,100 കേന്ദ്രങ്ങളിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അടുപ്പുകൂട്ടി പ്രതിഷേധ പൊങ്കാലയുടെ ജില്ലാതല ഉദ്ഘാടനം സ്വരാജ് റൗണ്ടിൽ നിർവഹിക്കുകയായിരുന്നു പ്രതാപൻ.
ഡി.സി.സി പ്രസിഡന്റ് എം.പി. വിൻസെന്റ് അദ്ധ്യക്ഷനായി. പത്മജ വേണുഗോപാൽ, ജോസഫ് ചാലിശ്ശേരി , അഡ്വ. ജോസഫ് ടാജറ്റ്, ലീലാമ്മ തോമസ്, ജോസ് വള്ളൂർ, സി.എസ്. ശ്രീനിവാസൻ, സി.ഒ. ജേക്കബ്, ഐ.പി. പോൾ, സി.ബി. ഗീത, കെ.എച്ച്. ഉസ്മാൻഖാൻ, ബൈജു വർഗ്ഗീസ്, രവി ജോസ് താണിക്കൽ, കെ. ഗിരീഷ്കുമാർ, സി.ഡി. ആന്റോസ്, സജിപോൾ മാടശ്ശേരി, വനജാ ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു. റൗണ്ടിന് ചുറ്റും അമ്പതോളം അടുപ്പുകളാണ് പൂട്ടിയത്. മിനർവ കോർണറിൽ പ്രത്യേകം തയ്യാറാക്കിയ അഞ്ച് അടുപ്പുകളിൽ ടി.എൻ. പ്രതാപൻ , എം.പി. വിൻസെന്റ് , പദ്മജാ വേണുഗോപാൽ, ജോസഫ് ചാലിശ്ശേരി, ലീലാമ്മ തോമസ് എന്നിവരാണ് തീ കൂട്ടിയത്. ഷാജി കോടങ്കണ്ടത്ത് നടത്തറയിലും, ജോൺ ഡാനിയേൽ താലൂക്ക് ഓഫീസിന് മുന്നിലും, സുന്ദരൻ കുന്നത്തുള്ളി മണ്ണുത്തിയിലും, ഡോ. നിജി ജസ്റ്റിൻ കിഴക്കേ കോട്ടയിലും, എ. പ്രസാദ് കളക്ടറേറ്റിന് മുന്നിലും, രാജൻ പല്ലൻ മിഷൻ ക്വാർട്ടേഴ്സിലും ഉദ്ഘാടനം നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |