തൃശൂർ: ഒളിമ്പിക്സ് പ്രചാരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം മുൻ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് നിർവഹിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷനും ജില്ലാ സ്പോർട്സ് കൗൺസിലും സായിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള സെൽഫി പോയിന്റിന്റെ ഉദ്ഘാടനം മുൻ ഒളിമ്പ്യൻ ലിജോ ഡേവിഡ് തോട്ടാൻ നിർവഹിച്ചു. ഒളിമ്പിക് പ്രചാരണ പരിപാടികളുടെ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ അദ്ധ്യക്ഷത വഹിച്ചു. ഓർഗനൈസിംഗ് കമ്മിറ്റി സെക്രട്ടറി ബിന്നി ഇമ്മട്ടി, ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ജോഫി മാത്യു, ഓർഗനെസിംഗ് കമ്മിറ്റി വൈസ് ചെയർമാൻ ഡോ. സ്റ്റാലിൻ റാഫേൽ, തൃശൂർ സായി സെന്റർ ഡയറക്ടർ അജയ് അജയകുമാർ ടി.ബി, ജനറൽ കൺവീനർ മഹേഷ് കെ.എൽ, ഒളിമ്പിക് അസോസിയേഷൻ ജില്ലാ ട്രഷറർ അഖിൽ അനിരുദ്ധൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |