തൃശൂർ: കെ.എസ്.യു പ്രവർത്തകർ ജില്ലാ സെക്രട്ടറി വി.എസ്. ഡേവിഡിന്റെ നേതൃത്വത്തിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ സന്ദർശിച്ച് നിവേദനം നൽകി. ജില്ലയുടെ മലയോര മേഖലയിലും ചാലക്കുടിയടക്കമുള്ള ആദിവാസി മേഖലയിലും ഇന്റർനെറ്റ് സംവിധാനത്തിന്റെ അപര്യാപ്തതയിലും ഓൺലൈൻ പഠന സൗകര്യമില്ലായ്മയിലും വിദ്യാർത്ഥികൾ വിഷമത്തിലാണെന്നും സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്നുമായിരുന്നു ആവശ്യം. സർക്കാർ നിർദ്ദേശമുണ്ടെങ്കിലും ഫലപ്രദമായി ഓൺലൈൻ പഠനത്തിനുള്ള സഹായം ലഭിക്കുന്നില്ലെന്ന് നേതാക്കൾ മന്ത്രിയെ അറിയിച്ചു. പി.ജി. സൗരാഗ്, പി.എസ്. സുജിത്, അഖിൽ എന്നിവരാണ് മന്ത്രിയെ സന്ദർശിച്ചത്. വിഷയത്തിൽ അടിയന്തര ഇടപെടലുണ്ടാവുമെന്ന് മന്ത്രി ഉറപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |