SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.08 PM IST

കേന്ദ്ര സർക്കാരിന്റെ പുതിയ സഹകരണ വകുപ്പിൽ സംശയമുണ്ട്: വി.ഡി. സതീശൻ

gvr-v-d-satheesan
ചാവക്കാട് ഫർക്ക സഹകരണ റൂറൽ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കുന്നു.

ഗുരുവായൂർ: കേന്ദ്ര സർക്കാർ പുതിയ സഹകരണ വകുപ്പ് തുടങ്ങിയിട്ടുണ്ടെന്നത് കേൾക്കുമ്പൾ നല്ലതാണെങ്കിലും വളരെ സംശയത്തോടെ മാത്രമേ അതിനെ നോക്കി കാണാൻ സാധിക്കുകയുള്ളൂവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സഹകരണ വകുപ്പ് എന്നത് ഒരു സംസ്ഥാന വിഷയമാണ്. എന്നാൽ കേന്ദ്രം സഹകരണ വകുപ്പ് തുടങ്ങിയത് എന്ത് ഉദ്ദേശത്തിലാണ്? അതിന്റെ അവസാന ലക്ഷ്യമെന്താണ് എന്നതിനെ കുറിച്ചുള്ള സംശയം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ നിൽക്കുന്ന ചാവക്കാട് ഫർക്ക സഹകരണ റൂറൽ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ബാങ്ക് പ്രസിഡന്റ് സി.എ. ഗോപപ്രതാപൻ അദ്ധ്യക്ഷനായി. മുൻ എം.എൽ.എ ടി.വി. ചന്ദ്രമോഹൻ, മുൻ ബാങ്ക് പ്രസിഡന്റ് കെ.കെ. സെയ്തുമുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ മുസ്താഖലി, വാർഡ് കൗൺസിലർ ജ്യോതി രവീന്ദ്രനാഥ്, ബാങ്ക് വൈസ് പ്രസിഡന്റ് പി.കെ. അബൂബക്കർ, ബാങ്ക് ഡയറക്ടർ പി.വി. ബദറുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി ഇ.എഫ്. ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.