SignIn
Kerala Kaumudi Online
Friday, 19 April 2024 11.01 PM IST

നിശാശലഭങ്ങളെ പഠിക്കാം; കേരളത്തിൽ ഇനങ്ങൾ ആയിരത്തിലേറെ

moth
നിശാശലഭങ്ങൾ

തൃശൂർ: ഇന്ത്യയിൽ പതിനായിരത്തിലധികം നിശാശലഭങ്ങൾ ഉണ്ടാകാമെന്ന നിഗമനമുണ്ടെങ്കിലും ഇവയെകുറിച്ചുള്ള ആധികാരികമായ പഠനങ്ങളില്ലാത്തതിനാൽ നിശാശലഭവാരം സജീവമാക്കാനൊരുങ്ങുകയാണ് ഒരു കൂട്ടം പരിസ്ഥിതി പ്രവർത്തകർ. കേരളത്തിൽ ആയിരത്തിലേറെ ഇനങ്ങളെ അവർ രേഖപ്പെടുത്തിക്കഴിഞ്ഞു. പത്താം വർഷത്തിലാണ് ദേശീയ നിശാശലഭവാരം. കേരളത്തിൽ അഞ്ചുവർഷത്തോളമായി സജീവമാണിത്. ഐനാചുറലിസ്റ്റ് കേരളയുടെ ഭാഗമായ കാമ്പയ്‌നിൽ, മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ 70 ഓളം ശലഭനിരീക്ഷകരുടെ 600 ഓളം ഒബ്‌സർവേഷനുകളിൽ നിന്നായി 175 ഓളം നിശാശലഭങ്ങളെ രേഖപ്പെടുത്തി. പ്ലെസ്റ്റോറിലും ഐ.ഒ.എസ്സിലും ലഭ്യമായ ഐനാചുറലിസ്റ്റ് ആപ്പ് ഉപയോഗിച്ച് ആർക്കും വീട്ടിൽ വിരുന്നുവരുന്ന നിശാശലഭങ്ങളുടെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാം.

ജീവലോകത്തിലെ ഏറ്റവും വൈവിദ്ധ്യമുള്ള രാത്രിസഞ്ചാരികളായ ഷഡ്പദങ്ങളാണ് നിശാശലഭങ്ങൾ. കേരളത്തിൽ വിവിധ സംഘടനകളുടേയും കൂട്ടായ്മകളുടേയും ഭാഗമായി വെബിനാറുകളും പഠനക്ലാസുകളും വിവിധയിടങ്ങളിലായി രാത്രി ശലഭങ്ങളെ നിരീക്ഷിക്കാനുള്ള ഇവന്റുകളും നടത്താറുണ്ട്.

എങ്ങനെ പങ്കെടുക്കാം?
രാത്രിയിൽ നിശാശലഭങ്ങൾ വെളിച്ചത്തിൽ ആകൃഷ്ടരായി വീടുകളിൽ എത്താറുണ്ട്. ഇവയെ കുറിച്ച് പഠിക്കാനാഗ്രഹിക്കുന്ന ആർക്കും അവയുടെ ഫോട്ടോ എടുക്കാനും വളരെ എളുപ്പമാണ്. ഒരു തുണി കൊണ്ട് സ്‌ക്രീൻ ആക്കി കുറച്ചു വെളിച്ചവുമുണ്ടെങ്കിൽ അവിടെ നിശാശലഭങ്ങൾ വരും.

  • ലക്ഷ്യം: 250 ഇനങ്ങളെ കണ്ടെത്തൽ
  • പങ്കാളികൾ: 150

പഠനഗവേഷണങ്ങൾ അനിവാര്യം:

തൃശൂരിലെ പാടങ്ങളിൽ പട്ടാളപ്പുഴുവും എറണാകുളത്ത് കന്നുകാലികളുടേയും മനുഷ്യരുടേയും ചോരകുടിക്കുന്ന ഈച്ചകളും വണ്ടുകളുമെല്ലാം ഇനിയും ജനജീവിതത്തെ സ്വൈര്യം കെടുത്താൻ തുടങ്ങിയാൽ രാസകീടനാശിനികൾക്ക് പകരം ജൈവപ്രതിരോധത്തിലൂടെ അതിനെ നേരിടാനാവുമോ? നിശാശലഭ വൈവിധ്യം കണ്ടെത്താനായി നടക്കുന്ന ദേശീയ നിശാശലഭവാരത്തിന്റെ പഠനറിപ്പോർട്ടുകൾ ഒരു പക്ഷേ അത്തരം ഗവേഷണത്തിലേക്കും വഴിതെളിക്കും. ചെടികളിലെ പരാഗണത്തിനും പുഷ്പിക്കലിനും ഇവ സഹായകമാണ്. നിരവധി രാത്രികാല ജീവികളുടെ ഭക്ഷണമാണിവ. അങ്ങനെ പാരിസ്ഥിതിക സന്തുലനത്തിലും പങ്കുവഹിക്കുന്നു.

നിശാശലഭങ്ങളുടെ വൈവിദ്ധ്യം കൊണ്ട് തന്നെ അവയെ തിരിച്ചറിയുക അത്ര എളുപ്പമുള്ള കാര്യമല്ല. തിരിച്ചറിയാനുള്ള വഴിയാണ് നിരവധി സിറ്റിസൻ സയൻസ് പോർട്ടലുകൾ. iNaturalist, India Biodiverstiy Portal തുടങ്ങിയ സിറ്റിസൻ സയൻസ് പ്ലാറ്റ്‌ഫോമുകളിൽ നിശാശലഭ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാം. അവിടെയുള്ള വിദഗ്ദ്ധരുടെ സഹായത്തോടെ അവയെ തിരിച്ചറിയാനാകും. കൂടാതെ ചിത്രങ്ങൾ കാലങ്ങളോളം അവിടെ നിലനിൽക്കുന്നു. നിശാശലഭങ്ങളുടെ പഠനങ്ങൾക്ക് അത് തീർച്ചയായും ഉപകാരപ്പെടും.

- മനോജ് കരിങ്ങാമഠത്തിൽ

കൂടുതൽ വിശദാംശങ്ങൾക്ക്: https://nationalmothweek.org/ , http://www.kbmn.in/nmw/

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.