SignIn
Kerala Kaumudi Online
Saturday, 20 April 2024 12.30 AM IST

കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ ഗോപുര സമർപ്പണം 25 ന്

koodal

ഇരിങ്ങാലക്കുട : നവീകരണം പൂർത്തിയായ കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ ഗോപുരത്തിന്റെ സമർപ്പണം ജൂലായ് 25 ന് വൈകീട്ട് 6.30 ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ നിർവ്വഹിക്കുമെന്ന് ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ, ഐ.സി.എൽ ഫിൻകോർപ് സി.എം.ഡി കെ.ജി അനിൽ കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മന്ത്രി ഡോ.ആർ. ബിന്ദു അദ്ധ്യക്ഷത വഹിക്കും. ചടങ്ങുകൾ ഓൺലൈനിലൂടെ വീക്ഷിക്കുന്നതിന് സൗകര്യം ഏർപ്പെടുത്തും. ഐ.സി.എൽ ഫിൻകോർപിന്റെ സമർപ്പണമായാണ് കിഴക്കെ ഗോപുരം നവീകരണം പൂർത്തിയാക്കിയത്. ഗോപുരത്തിന്റെ ഇടനാഴിയിലെ ചുമർചിത്രങ്ങളുടെ മിഴിതുറക്കൽ ചടങ്ങ് ഇന്ന് വൈകീട്ട് നടക്കും. ചുമർ ചിത്രകാരനും കലാസംവിധായകനുമായ അഭി ചാലിശ്ശേരിയുടെ നേതൃത്വത്തിൽ ആറോളം കലാകാരന്മാരാണ് രാമായണത്തെ ആസ്പദമാക്കി ചിത്രം വരച്ചത്. സിന്തറ്റിക് കളർ ഉപയോഗിച്ച് കേരളീയ ചുമർചിത്ര ശൈലിയിൽ പഞ്ചവർണ്ണ സിദ്ധാന്തപ്രകാരമാണ് ചിത്രം ഒരുക്കിയത്. പക്ഷിമാല, വീരാളിപട്ട് എന്നീ ഡിസൈനുകളും ഇവയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പത്തടി ഉയരത്തിൽ എട്ടടി വീതിയിൽ പതിമൂന്ന് പാനലുകളാണ് ചിത്രങ്ങൾ. പാരമ്പര്യേതര ചായം പൂശലും അശ്രദ്ധയും കാരണം മറഞ്ഞിരിക്കുന്ന ഗോപുരത്തിന്റെ ഘടനയുടെ യഥാർത്ഥ വാസ്തുവിദ്യ കോൺടൂർ ലൈറ്റിംഗ് ഡിസൈനിൽ അധിഷ്ഠിതമായ ദീപാലങ്കാരങ്ങളോടെ ഭംഗിയായി കാണാൻ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. കൂടാതെ ക്ഷേത്ര ഗോപുരം മുതൽ റോഡ് വരെ പൂർണ്ണമായും ടൈലിംഗ് നടത്തി ലൈറ്റും സ്ഥാപിച്ചിട്ടുണ്ട്. പട്ടാഭിഷേകം കഥകളിയും അന്നേ ദിവസം വൈകീട്ട് ക്ഷേത്രത്തിൽ സമർപ്പണമായി ഐ.സി.എൽ ഫിൻകോർപ്പ് സി.എം.ഡി കെ.ജി അനിൽ കുമാർ നടത്തുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, KOODAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.