തൃശൂർ: സാമൂഹിക മാദ്ധ്യമങ്ങളിൽ സർക്കാരിനും സി.പി.എമ്മിനുമെതിരെ തുടർച്ചയായി അപകീർത്തിയുണ്ടാക്കുന്ന സന്ദേശം പ്രചരിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. തൃശൂർ സിറ്റി ജില്ലാ ഹെഡ്ക്വാർട്ടേഴ്സിലെ ഗ്രേഡ് എസ്. ഐ കെ.ജി ശിവശങ്കരനെയാണ് അന്വേഷണ വിധേയമായി തൃശൂർ മേഖലാ ഡി.ഐ.ജി എ. അക്ബർ സസ്പെൻഡ് ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ സിറ്റി പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിരുന്നു. വിശദമായ പരിശോധനയിൽ സർക്കാരിനും രാഷ്ട്രീയ പാർടിക്കും അവമതിപ്പുണ്ടാക്കുന്ന സന്ദേശങ്ങൾ എസ്.ഐ തുടർച്ചയായി പ്രചരിപ്പിച്ചതായി കണ്ടെത്തി. ഇത് ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുള്ള ഗുരുതരമായ അച്ചടക്കലംഘനവും പൊലീസിന്റെ സൽപ്പേരിന് കളങ്കം ചാർത്തുന്നതുൾപ്പെടെയുള്ള കുറ്റങ്ങളാണെന്ന് ബോദ്ധ്യമായതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വിശദമായ അന്വേഷണം നടത്താൻ തൃശൂർ സിറ്റി ക്രൈം ബ്രാഞ്ച് അസി. പൊലീസ് കമ്മിഷണറെ ചുമതലപ്പെടുത്തി. രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകണമെന്നും ഡി.ഐ.ജിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |