SignIn
Kerala Kaumudi Online
Wednesday, 17 April 2024 3.11 AM IST

കെ.പി.എം.എസ് പ്രതിഷേധ സമരം

kpms

തൃശൂർ: പൊതുശൗചാലയങ്ങൾ വൃത്തിയാക്കുന്ന പദ്ധതിക്ക് മഹാത്മാവിന്റെ പേര് നൽകിയ നടപടി പിൻവലിക്കുക,​ കൊവിഡ് കാലത്തെ കടങ്ങൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുക, പട്ടികജാതി ഫണ്ട് തട്ടിപ്പ് നടത്തിയ ഉദ്യോസ്ഥരെ പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കളക്‌ടറേറ്റിന് മുന്നിൽ കെ.പി.എം.എസ് ജില്ലാ കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു. സെക്രട്ടേറിയറ്റ് മെമ്പർ പി.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ലോചനൻ അമ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.എ. ശിവൻ, ബാബു അത്താണി, എ.ടി. സന്തോഷ്, സി.കെ. ലോഹിതാക്ഷൻ എന്നിവർ പ്രസംഗിച്ചു. തുടർസമരങ്ങൾ 27ന് യൂണിയന്റെ നേതൃത്വത്തിൽ പഞ്ചായത്ത്,​ ബ്ലോക്ക് കേന്ദ്രങ്ങളിലും 30ന് ശാഖാ നേതൃത്വത്തിൽ പ്രധാന സെന്ററുകളിലും നടത്തുമെന്ന് നേതാക്കൾ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, KPMS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.