ചാലക്കുടി: വാൽപ്പാറ അയ്യരുപടി എസ്റ്റേറ്റിൽ യുവാവിനെ കരടി ആക്രമിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോയമ്പത്തൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്റ്റേറ്റ് ജീവനക്കാരനായ ആശീർവാദത്തിന്റെ മകൻ വസന്തിനെയാണ് (22) ആക്രമിച്ചത്.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. കൂട്ടുകാരൊത്ത് സംസാരിച്ച് നിൽക്കുന്നതിനിടെയാണ് എസ്റ്റേറ്റിൽ നിന്നെത്തിയ കരടി ആക്രമിച്ചത്. രണ്ട് ദിവസം മുമ്പ് വില്ലൂണി എസ്റ്റേറ്റിൽ മോഹൻരാജ് എന്നയാളെ കരടി ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. പ്രദേശത്ത് കരടിയുടെ ശല്യം രൂക്ഷമായത് പ്രദേശവാസികളെ ഭീതിയിലാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |