SignIn
Kerala Kaumudi Online
Thursday, 25 April 2024 1.59 PM IST

പന്ത്രണ്ടാം ജന്മദിനത്തിലും കുട്ടിപ്പൊലീസ് ഓൺ ഡ്യൂട്ടി

vijayan

തൃശൂർ: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി ഇന്ന് പന്ത്രണ്ടാം ജന്മദിനം ആഘോഷിക്കുമ്പോൾ, പരിശീലനം പൂർത്തിയാക്കിയത് 803 സ്‌കൂളുകളിലായി രണ്ടരലക്ഷത്തിലേറെ കുട്ടികൾ. സ്‌കൂൾ പഠനം പൂർത്തിയാക്കിയിറങ്ങിയ എസ്.പി.സി വിദ്യാർത്ഥികളെ ചേർത്ത് വളണ്ടിയർ കോർപ്‌സും സജീവം.

യുവതലമുറയുടെ ശാരീരിക ക്ഷമതയും, ചിന്താശേഷിയും, വൈകാരിക തലവും, സഹവർത്തിത്വത്തിലൂടെയും പരിശീലനത്തിലൂടെയും മികവുറ്റതാക്കാനുളള ശ്രമം തുടരുകയാണ് എസ്.പി.സി. സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതി, കുട്ടികൾക്കെതിരെയുള്ള അതിക്രമം, ലഹരി മാഫിയ സാമൂഹിക വിരുദ്ധ ശക്തികളുടെ നീക്കം എന്നിവ പ്രതിരോധിക്കാനും ലക്ഷ്യമാക്കിയുള്ള പ്രവർത്തനത്തിൽ എസ്.പി.സി വിജയവഴി തെളിയിച്ചു. സർക്കാർ സ്‌കൂളുകളുടെ വിജയശതമാനം ഉയർത്തുന്നതിലും, അച്ചടക്കവും, ശുചിത്വവും നടപ്പിലാക്കുന്നതിലും എസ്.പി.സി പ്രവർത്തനം മുഖ്യപങ്കുവഹിച്ചു.


എസ്.പി.സി നാടിന് ലഭ്യമാക്കിയത്

3 ലക്ഷം രക്തദാനസേന, ഒരു ലക്ഷം വൃക്ഷതൈ നടീലും പരിപാലനവും
കഴിഞ്ഞ 2 വർഷക്കാലം ഒരു വയറൂട്ടാം പദ്ധതിയിലൂടെ 9.13 ലക്ഷം ഭക്ഷണപ്പൊതി
58,604 ഭക്ഷ്യക്കിറ്റ്
നിർദ്ധനരായ വിദ്യാർത്ഥികൾക്ക് 448 സ്മാർട്ട് ഫോൺ
5230 ടി.വി
126 ലാപ്‌ടോപ്പ്

ക്‌ളാസ് കേട്ട് അരക്കോടി മലയാളികൾ

'പോസ്സ്‌പ്പോസ്സ്, പടവുകൾ' എന്നീ ഓൺലൈൻ പരിപാടികളിലൂടെ അതിജീവനത്തിനും, ആത്മവിശ്വാസത്തിനും പ്രത്യാശ പകരുന്ന വിദഗ്ദ്ധരും വിജയികളുമായവരെ ചേർത്ത് എല്ലാ ആഴ്ചയിലും ഓരോ ക്ലാസുകൾ നടത്തുന്നുണ്ട്. അരക്കോടി മലയാളികളാണ് ഓരോ ക്ലാസും കേൾക്കുന്നത്. കൊവിഡ് മുന്നണി പോരാളികളായ ആശുപത്രി ജീവനക്കാർ, ആംബുലൻസ് ഡ്രൈവർമാർ, ശ്മശാന ജീവനക്കാർ, ശുചീകരണതൊഴിലാളികൾ എന്നിവരെ സാദരം പരിപാടിയിലൂടെ ആദരിച്ചിരുന്നു.

സ്ത്രീധന വിരുദ്ധ മഹാപ്രതിജ്ഞ

സ്ത്രീധന വിരുദ്ധ കാമ്പയിന് നേതൃത്വമേകി സ്റ്റുഡന്റ് പൊലീസ് കേഡറ്റ് വാർഷികത്തിന് തുടക്കമാവും. ഓൺലൈനായി ആഗസ്റ്റ് 2ന് വൈകിട്ട് 7 ന് 12ാമത് എസ്.പി.സി വാർഷിക ദിനാചരണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എസ്.പി.സി കേഡറ്റുകൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ, പൊലീസ് എന്നിവർ വെർച്ച്വലായി ചടങ്ങിൽ പങ്കെടുക്കും. സ്ത്രീധന വിരുദ്ധ പ്രതിജ്ഞയെടുക്കും. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ഫെയ്‌സ്ബുക്ക്, യുട്യൂബ് പേജിലൂടെ ലൈവായി ചടങ്ങ് കാണാം. വാരാചരണ ഭാഗമായി ജില്ലകളിൽ ക്വിറ്റ് ഇന്ത്യാദിനം വരെ വിവിധ പരിപാടികളാണ് നടക്കുക.


നാടിന്റെ സർവ്വതോന്മുഖമായ പുരോഗതിക്കായി അക്ഷീണം പ്രയത്‌നിക്കുന്ന തലമുറയെ വാർത്തെടുക്കുന്നതിൽ പദ്ധതി മുന്നോട്ടുപോയി. പ്രളയം, കൊവിഡ് പ്രതിസന്ധിയിലെല്ലാം എസ്.പി.സി കേഡറ്റുകൾ കർമ്മനിരതരായി.

പി. വിജയൻ
ഐ.ജി ട്രെയിനിംഗ്
നോഡൽ ഓഫീസർ
എസ്.പി.സി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, SPC, 12TH YEAR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.