തൃശൂർ: കഥകളി രംഗത്തെ അതുല്യപ്രതിഭയായ നെല്ലിയോട് വാസുദേവൻ നമ്പൂതിരിയുടെ നിര്യാണം കലാലോകത്തിന് തീരാനഷ്ടമാണെന്ന് കേരള സംഗീത നാടക അക്കാഡമി സെക്രട്ടറി ഡോ. പ്രഭാകരൻ പഴശ്ശി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ചുവന്നതാടി വേഷങ്ങൾ ഏറെ പ്രസിദ്ധമാണ്. മിനുക്ക് വേഷങ്ങളിൽ നെല്ലിയോടിന്റേതായ ഒരു ശൈലിതന്നെ ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട്. ശ്രീരാമോദന്തം, ശ്രീകൃഷ്ണവിലാസം, നാരായണീയം എന്നിവ അദ്ദേഹം വൃത്താനുവൃത്തം വിവർത്തനം ചെയ്തിട്ടുണ്ട് . സംസ്കൃതത്തിൽ ഗായത്രി രാമായണം രചിച്ചു. 1999 ൽ സംഗീത നാടക അക്കാഡമി അവാർഡും 2018 ൽ ഫെലോഷിപ്പും നൽകി ആദരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |