SignIn
Kerala Kaumudi Online
Friday, 29 March 2024 4.20 PM IST

രാമായണ പുരസ്കാരം ഒ. എസ്. സതീഷിന്

o-s-satheesh

തൃശൂർ: കൊടുങ്ങല്ലൂർ ആസ്ഥാനമായ ആദർശ കുടുംബസഭ ഏർപ്പെടുത്തിയ രാമായണ പുരസ്‌കാരം രാമായണ പ്രഭാഷകനും സപ്താഹ ആചാര്യനുമായ കൊടകര ഒ. എസ്. സതീഷിന് നൽകാൻ തീരുമാനിച്ചു. രാമായണത്തെയും മറ്റ് പൗരാണിക ദർശനങ്ങളെയും ആധികാരികമായി പ്രഭാഷണങ്ങളിലൂടെ അവതരിപ്പിക്കുകയും സപ്താഹ യജ്ഞങ്ങളും പഠന ക്ലാസുകളും നടത്തിയതിനാണ് പുരസ്‌കാരം. 10,010 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് ആവാർഡ്.

ആദർശ കുടുംബസഭ അദ്ധ്യക്ഷൻ ഡോ. എം. എസ്. മുരളീധരൻ മാസ്റ്റർ, വിവേകാനന്ദ കേന്ദ്രം അദ്ധ്യക്ഷ ഡോ. ലഷ്മി കുമാരി, ബാലഗോകുലം ഉപാദ്ധ്യക്ഷ ഡോ. ആശാ ഗോപാലകൃഷ്ണൻ, എസ്. എൻ. ഡി. പി യൂണിയൻ അദ്ധ്യക്ഷൻ ഉമേഷ് ചള്ളിയിൽ, എൻ. എസ്. എസ് യൂണിയൻ അദ്ധ്യക്ഷൻ സി. രാജശേഖരൻ, ആദർശ കുടുംബ നാമജപ പ്രമുഖ് ചന്ദ്രമോഹൻ കാത്തോളിൽ എന്നിവരടങ്ങിയ സഭയാണ് അവാർഡ് നിർണ്ണയം നടത്തിയത്. ആഗസ്റ്റ് 15 ന് രാവിലെ പത്തിന് കൊടുങ്ങല്ലൂർ ഹിന്ദി പ്രചാരസഭ കേന്ദ്രത്തിൽ നടക്കുന്ന രാമായണ മാസ സമാപന സത്സംഗത്തിൽ പുരസ്‌കാരം നൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, RAMAYANAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.