SignIn
Kerala Kaumudi Online
Friday, 19 April 2024 9.13 PM IST

ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം മൂന്നരലക്ഷത്തിലേക്ക്, മരണ പോർട്ടർ വന്നിട്ടും 800 ഓളം പേർ പുറത്ത്

kovid-death

തൃശൂർ: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം മൂന്നര ലക്ഷത്തിലേക്ക്. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 3,49,654 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച്ച ടെസ്റ്റുകളുടെ എണ്ണം കുറവായതിനാൽ കണക്കുവന്ന ഇന്നലെ രോഗികളുടെ എണ്ണത്തിലും കുറവുണ്ടായി. കഴിഞ്ഞ 18 മാസത്തിനുള്ളിലാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. അതിൽ പകുതിയിലേറെയും കഴിഞ്ഞ നാലുമാസത്തിനുള്ളിലായിരുന്നു.

ആകെ രോഗികളിൽ 222,818 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് ഏപ്രിൽ മുതൽ ജൂലായ് വരെയുള്ള മാസങ്ങളിലാണ്. രണ്ടാം തരംഗം ജില്ലയിൽ രോഗികളുടെ എണ്ണത്തിൽ വൻ കുതിപ്പാണ് ഉണ്ടാക്കിയത്. ഈ കാലയളവിൽ മരണവും കുതിച്ചുയർന്നു. ഇതുവരെ ജില്ലയിൽ മരിച്ചവർ രണ്ടായിരത്തിലേക്ക് എത്തുകയാണ്. ഈ മാസം ഒമ്പത് ദിവസത്തിനുള്ളിൽ മാത്രം 22,681 പേർക്ക് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസത്തിൽ ആകെ രോഗികളുടെ എണ്ണം 3009 പേർ മാത്രമാണ്.

കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ മേയ് മാസത്തിലാണ്. 88,047 പേർക്കാണ് ആ മാസത്തിൽ രോഗം സ്ഥിരീകരിച്ചത്. ജൂൺ മാസത്തിൽ രോഗികളുടെ എണ്ണം താഴ്ന്ന നിലയിലെത്തിയെങ്കിലും ജൂലായ് മാസത്തിൽ വീണ്ടും കുതിച്ചുയരുകയായിരുന്നു.


കൊവിഡ് മരണ പോർട്ടറിലും പൊരുത്തക്കേടുകളേറെ

കൊവിഡ് മരണ കണക്ക് പോർട്ടൽ നിലവിൽ വന്നിട്ടും ജില്ലയിലെ മരണത്തിലെ പൊരുത്തക്കേട് തീരുന്നില്ല. കൊവിഡ് ബാധിച്ച് മരിച്ച പലരുടെയും കണക്കുകൾ ചേർക്കാതെയും ചേരാതെയും തുടരുകയാണ്. ഏകദേശം എണ്ണൂറോളം പേരാണ് വിവിധ മാസങ്ങളിൽ കൊവിഡ് ബാധിച്ച് മരിച്ച് മരണ പട്ടികയിൽ ഉൾപ്പെടാത പോയവർ. എന്നാൽ പുതിയ കണക്ക് പരിശോധിച്ചാൽ വലിയമാറ്റം ഇക്കാര്യത്തിൽ കാണാനില്ല. ഞായറാഴ്ച്ച വരെയുള്ള കണക്ക് പ്രകാരം 1903 പേരാണ് കൊവിഡ് ബാധിച്ച് ജില്ലയിൽ മരിച്ചത്. എന്നാൽ കഴിഞ്ഞ ആഴ്ച്ച തുടങ്ങിയ കൊവിഡ് മരണ കണക്ക് പോർട്ടലിൽ ജൂലായ് 31 വരെയുള്ള കണക്ക് പ്രകാരം 1800 ഓളം രേഖപ്പെടുത്തി കഴിഞ്ഞു. നിലവിലെ സാഹചര്യത്തിൽ പുതിയ പോർട്ടലിലും അവരെ ഉൾപ്പെടുത്തിയതായി കാണുന്നില്ല. ഇക്കൂട്ടർ പട്ടികയിൽ ഉൾപ്പെട്ടിരുന്നെങ്കിൽ കണക്ക് ഇനിയും വലുതാകുമായിരുന്നു. സർക്കാർ കണക്ക് അനുസരിച്ച് 454 പേരാണ് മരിച്ചത്. അതേസമയം ആ മാസം ആയിരത്തിലേറെ മരണം സംഭവിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം. ഇത് ജില്ലാ മെഡിക്കൽ വകുപ്പ് റിപ്പോർട്ട് ചെയ്തെങ്കിലും മറ്റുപല കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് അവരെ പട്ടികയിൽ ഉൾപ്പടുത്താതെ പോവുകയായിരുന്നു. ഇവരുടെയെല്ലാം സംസ്‌കാര ചടങ്ങുകൾ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് നടത്തിയത്.

ജില്ലയിൽ ഇതുവരെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 3,49,654

എപ്രിൽ മുതൽ ആഗസ്റ്റ് ഒമ്പത് വരെ രോഗികളുടെ കണക്ക്

ആഗസ്റ്റ്- 22,681
ജൂലായ് - 53,386
ജൂൺ - 37,588
മേയ് - 88,047
ഏപ്രിൽ - 43,797

ആകെ - 245,449

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.