SignIn
Kerala Kaumudi Online
Saturday, 20 April 2024 4.15 AM IST

ജനജീവിതം സാധാരണ നിലയിലാകുന്നതിനിടെ വീണ്ടും ആശങ്ക,​ പത്ത് പഞ്ചായത്തുകളിൽ ടി.പി.ആർ അമ്പതിന് മുകളിൽ

covid

ഇന്നലെ ജില്ലയിൽ ടി.പി.ആർ 23.51 %

തൃശൂർ: കൊവിഡ് നിയന്ത്രണങ്ങൾ ഭൂരിഭാഗവും നീക്കി ജനജീവിതം സാധാരണ നിലയിലേക്ക് നീങ്ങുന്നതിനിടെ വീണ്ടും ആശങ്ക ഉയരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഏറ്റവും വലിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കായിരുന്നു ഇന്നലെ. 23.51 ശതമാനമാണ് ടി.പി.ആർ നിരക്ക്. പത്ത് തദ്ദേശ സ്ഥാപനങ്ങളിൽ ഇന്നലെ ടി.പി.ആർ നിരക്ക് 50 ശതമാനത്തിന് മുകളിലാണ്.

തളിക്കുളം, പുന്നയൂർക്കുളം, പുന്നയൂർ, വെള്ളാങ്കല്ലൂർ, എങ്ങണ്ടിയൂർ, വെങ്കിടങ്ങ്, നാട്ടിക, വരവൂർ, പടിയൂർ മണലൂർ പഞ്ചായത്തുകളിലാണ് 50 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉള്ളത്. ഇതിൽ തന്നെ നാലു പഞ്ചായത്തുകളിൽ 60 ശതമാനത്തിന് മുകളിൽ ആണ്. വരവൂർ പഞ്ചായത്തിലാണ് ഏറ്റവും ഉയർന്നത്. 68.18 ശതമാനമാണ് ഇവിടെ ടി.പി.ആർ. 66.38 ശതമാനമുള്ള തളിക്കുളമാണ് രണ്ടാമത്.

പുന്നയൂർ, എങ്ങണ്ടിയൂർ എന്നിവിടങ്ങളിലാണ് കൂടുതൽ രോഗികളെ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. വരവൂരിൽ 44 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയതിൽ 30 പേർക്കും രോഗം സ്ഥിരീകരിച്ചു. തളിക്കുളത്ത് 116 പേരിൽ 77 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറിയാട്, വടക്കാഞ്ചേരി നഗരസഭ, എടവിലങ്ങ്, ഒരുമനയൂർ എന്നിവിടങ്ങളിൽ 40 ശതമാനത്തിന് മുകളിലാണ് ടി.പി.ആർ. ജില്ലയിൽ 9491 പേരെ പരിശോധിച്ചതിൽ 2231 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എ,ബി,സി,ഡി കാറ്റഗറി പ്രകാരം മൈക്രോ കണ്ടെയ്‌ൻമെന്റ് സംവിധാനത്തിലേക്ക് മാറിയതിന് ശേഷം ഇത്ര ഉയർന്ന ടി.പി.ആർ വരുന്നത് ആദ്യമാണ്. ഇന്ന് വാരാവലോകനം വരുന്നതോടെ കൂടുതൽ സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ക്‌ ഡൗൺ എർപ്പെടുത്താൻ സാദ്ധ്യത ഏറെയാണെന്നാണ് വിലയിരുത്തൽ.

നിരവധി വാർഡുകളിൽ
കുന്നംകുളം നഗരസഭയിലെ 17-ാം വാർഡ്, കൊടുങ്ങല്ലൂർ നഗരസഭാ വാർഡ് 27, പുത്തൻ ചിറ പഞ്ചായത്തിലെ വാർഡ് 11 എന്നിവയെ പൂർണ്ണമായും വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ അഞ്ച്, പത്ത്, 18 വാർഡുകളിലെ വിവിധ പ്രദേശങ്ങളും മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കോർപറേഷനിലെ വിവിധ ഡിവിഷനുകളിലെ പ്രദേശങ്ങളടക്കം നിരവധി സ്ഥലങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

ടി.പി.ആർ 50 ശതമാനത്തിന് മുകളിൽ ഉള്ള തദ്ദേശ സ്ഥാപനങ്ങൾ
തളിക്കുളം 66.38%
പുന്നയൂർക്കുളം 55.28%
പുന്നയൂർ 60.75 %
വെള്ളാങ്കല്ലൂർ 50.44%
എങ്ങണ്ടിയൂർ 65.71%
വെങ്കിടങ്ങ് 53.42%
നാട്ടിക 59.62%
വരവൂർ 68.18 %
പടിയൂർ 58.70%
മണലൂർ 53.13%

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.