SignIn
Kerala Kaumudi Online
Thursday, 18 April 2024 7.19 PM IST

ഡി.സി.സി അദ്ധ്യക്ഷനാകാൻ ചന്ദ്രമോഹനോ ജോസ് വള്ളൂരോ ?

congress

  • പട്ടികയിൽ ടി.യു രാധാകൃഷ്ണനും അനിൽ അക്കരയും

തൃശൂർ : ഡി.സി.സി അദ്ധ്യക്ഷ സ്ഥാനം സംബന്ധിച്ച ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ സാദ്ധ്യതാലിസ്റ്റിൽ നാലു പേർ മുന്നിൽ. നിലവിൽ മുൻ എം.എൽ.എമാരായ ടി.വി ചന്ദ്രമോഹൻ, ടി.യു. രാധാകൃഷ്ണൻ, അനിൽ അക്കര, ഡി.സി.സി വൈസ് പ്രസിഡന്റ് ജോസ് വള്ളൂർ എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം.

അവസാന നിമിഷം മറ്റ് പേരുകൾ കടന്നു വരുമോയെന്ന ആശങ്കയും ഇല്ലാതില്ല. അദ്ധ്യക്ഷ സ്ഥാനം ഐ ഗ്രൂപ്പിനാണെന്നാണ് പൊതുവേ ധാരണ. അങ്ങനെ വന്നാൽ അനിൽ അക്കരയുടെ സാദ്ധ്യത മങ്ങും. ഐ ഗ്രൂപ്പിൽ നിന്ന് ടി.വി ചന്ദ്രമോഹന്റെ പേരിനാണ് മുൻതൂക്കം. അതേസമയം രമേശ് ചെന്നിത്തലയുടെ പിന്തുണയോടെ ജോസ് വള്ളൂരും അദ്ധ്യക്ഷ സ്ഥാനത്തിനായി പിടിമുറുക്കിയിട്ടുണ്ട്.

ടി.യു രാധാകൃഷ്ണനാണ് ഐ ഗ്രൂപ്പിൽ നിന്ന് പരിഗണിക്കപ്പെടുന്ന മറ്റൊരാൾ. നേരത്തെ പത്മജ വേണുഗോപാലിനെ ഡി.സി.സി പ്രസിഡന്റാക്കാൻ കെ. സുധാകരൻ ശ്രമിച്ചെങ്കിലും അവർ അതിന് സമ്മതം മൂളിയില്ലെന്നാണ് വിവരം. ടി.വി ചന്ദ്രമോഹനനെ പ്രസിഡന്റാക്കുന്നതിന് അനുകൂല നിലപാടാണ് അവർ സ്വീകരിച്ചതെന്നാണ് സൂചന. നിലവിലെ സാഹചര്യത്തിൽ അദ്ധ്യക്ഷ സ്ഥാനമേറ്റെടുത്താലും മുന്നോട്ട് കൊണ്ടുപോകുക ഏറെ ശ്രമകരമാണ്.കെ.പി.സി.സി നേതൃത്വത്തിൽ ഒരു പദവി തനിക്ക് ലഭിക്കുമെന്ന് ഉറപ്പുള്ളതിനാൽ ഡി.സി.സിയിലേക്ക് വരാൻ പത്മജ വിമുഖത കാട്ടുന്നുവെന്നാണ് സൂചന. കെ. മുരളീധരനും ചന്ദ്രമോഹനെ കൊണ്ടുവരുന്നതിൽ അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത് വടക്കാഞ്ചേരിയിൽ പരാജയപ്പെട്ട അനിൽ അക്കര ഇനി പാർലമെന്ററി രംഗത്തേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് ഗ്രൂപ്പ് വീതം വയ്ക്കൽ മാനദണ്ഡമാക്കിയില്ലെങ്കിൽ അനിലിനെ പരിഗണിച്ചു കൂടായ്കയില്ല. ജോസ് വള്ളൂരും അനിൽ അക്കരയും മത്സരിച്ച് പരാജയപ്പെട്ടവരാണെന്നത് അവർക്ക് തിരിച്ചടിയാണ്. കോൺഗ്രസ് അഖിലേന്ത്യ സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ നോമിനിയായി അടുത്തിടെ മാത്രം സ്ഥാനമേറ്റ എം.പി വിൻസെന്റ് മാറാതിരിക്കാൻ ശ്രമിച്ചെങ്കിലും മുഴുവൻ ഡി.സി.സി പ്രസിഡന്റുമാരെയും മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

ചന്ദ്രമോഹന് അനുകൂലം ഇവ

കെ. മുരളീധരന്റെയും പത്മജയുടെയും പിന്തുണ

ലീഡറുമായി പുലർത്തിയ അടുപ്പം

നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പരിഗണിച്ചെങ്കിലും അവസാനം ഒഴിവാക്കിയത്

പാർട്ടിയിലെ ബന്ധങ്ങൾ

തൊഴിലാളി യൂണിയൻ രംഗത്തും ഖാദി മേഖലയിലും സജീവസാന്നിദ്ധ്യം

ജോസ് വള്ളൂരിന് അനുകൂലം

കോൺഗ്രസ് പ്രവർത്തകരിലെ സ്വാധീനം

പ്രതികൂലം

നിയമസഭയിൽ മത്സരിച്ച് പരാജയപ്പെട്ടത്

ട്വിസ്റ്റ് വന്നാൽ

യുവസാന്നിദ്ധ്യം വേണമെന്ന് ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ

കെ.പി.സി.സി നേതാക്കളായ യുവനേതാക്കൾക്ക് നറുക്ക്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, CONGRESS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.