തൃശൂർ: കൊവിഡ് പ്രതിരോധ ബോധവത്കരണ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന 'റോഡ് ഷോ' ജില്ലാ കളക്ടർ ഹരിത വി. കുമാർ ഫ്ളാഗ് ഓഫ് ചെയ്തു. യൂണിസെഫിന്റെ സഹായത്തോടെ ജില്ലാ ആരോഗ്യവകുപ്പും ദേശീയ ആരോഗ്യ ദൗത്യവും സംയുക്തമായാണ് 'റോഡ് ഷോ' സംഘടിപ്പിക്കുന്നത്. ആരോഗ്യമന്ത്രിയുടെ ഉത്സവകാല കൊവിഡ് പ്രതിരോധ സന്ദേശം, ജില്ലാ മെഡിക്കൽ ഓഫീസറുടേയും പ്രമുഖ ഡോക്ടർമാരുടേയും പ്രതിരോധ ചികിത്സാ ബോധവത്കരണ സന്ദേശങ്ങൾ അടങ്ങിയ വീഡിയോകൾ, മൈക്ക് അനൗൺസ്മെന്റ്, ഹ്രസ്വ ചിത്രങ്ങൾ എന്നിവയെല്ലാമാണ് 'റോഡ് ഷോ'യിലൂടെ പ്രദർശിപ്പിക്കുന്നത്. ഇളവുകൾ അനുവദിച്ച സാഹചര്യത്തിൽ രോഗവ്യാപനം കൂടുന്നതിനുളള സാധ്യത കണക്കിലെടുത്ത് പൊതുജനങ്ങൾക്ക് കൂടുതൽ ജാഗ്രതാ നിർദ്ദേശം നൽകുന്നതിനായാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആറ് ദിവസത്തെ 'റോഡ് ഷോ' സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.ജെ. റീന, ജില്ലാ പ്രോഗ്രാം മാനേജർ ഡോ.കെ.എൻ സതീഷ്, ജില്ലാ എഡ്യുക്കേഷൻ മീഡിയാ ഓഫീസർ ഹരിത ദേവി ടി.എ എന്നിവർ സന്നിഹിതരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |