SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.06 AM IST

സംഗീത നാടക അക്കാഡമി പുരസ്‌കാരത്തുക ഓണത്തിന് മുമ്പേ എത്തിക്കും : ഡോ. പ്രഭാകരൻ പഴശ്ശി

akademi
സംഗീത നാടക അക്കാഡമി

തൃശൂർ: സംഗീത നാടക അക്കാഡമിയുടെ 2020ലെ പുരസ്‌കാരത്തുക ജേതാക്കൾക്ക് ഓണത്തിന് മുമ്പേ എത്തിക്കുമെന്ന് അക്കാഡമി സെക്രട്ടറി ഡോ. പ്രഭാകരൻ പഴശ്ശി. കൊവിഡ് വ്യാപനത്താൽ അവാർഡ് വിതരണം നീളുന്ന സാഹചര്യത്തിലാണിത്. ഇതിന്റെ ഭാഗമായി 2020ലെ പുരസ്‌കാരത്തുകയുടെ ചെക്ക് തപാൽ വഴി അയച്ചിട്ടുണ്ട്. മഹാമാരിയുടെ പശ്ചാത്തലത്തിലും കലാകാരൻമാരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നേരത്തെതന്നെ പുരസ്‌കാരത്തുക ജേതാക്കളുടെ കൈകളിൽ എത്തിക്കാനുള്ള നടപടി അക്കാഡമി സ്വീകരിച്ചതെന്നും ഡോ. പ്രഭാകരൻ പഴശ്ശി പറഞ്ഞു.

2020ലെ ഫെലോഷിപ്പിന് മൂന്ന് പേരെയും അവാർഡിന് 17, ഗുരുപൂജ പുരസ്‌കാരത്തിന് 19 പേരെയുമാണ് അക്കാഡമി തെരഞ്ഞെടുത്തിരുന്നത്. ഫെലോഷിപ്പിന് അർഹരായവർക്ക് 50,000 രൂപ വീതവും അവാർഡ്, ഗുരുപൂജ പുരസ്‌കാര ജേതാക്കൾക്ക് 30,000 രൂപ വീതവുമാണ് നൽകുന്നത്. ആഗസ്റ്റ് 31ന് ഉച്ചയ്ക്ക് രണ്ടിന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ തൃശൂരിലെ അക്കാഡമിയുടെ കെ.ടി മുഹമ്മദ് സ്മാരക തിയറ്ററിൽ വച്ച് അവാർഡ് ഫലകവും സർട്ടിഫിക്കറ്റും ജേതാക്കൾക്ക് സമർപ്പിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.