തൃശൂർ: ഭാഷ, വേഷം, മതം, സംസ്കാരം എന്നിവയുടെ വൈവിദ്ധ്യങ്ങൾ കൊണ്ട് സമ്പന്നമായ ഭാരതത്തിന്റെ മതനിരപേക്ഷതയെ തകർക്കുന്ന കടന്നുകയറ്റങ്ങളെ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ. 75ാ മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടന്ന ചടങ്ങിൽ പതാക ഉയർത്തിയ ശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
തൃശൂർ ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്സ് ഇൻസ്പെക്ടർ കെ. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ നാല് പ്ലാറ്റൂണുകളാണ് പരേഡിൽ പങ്കെടുത്തത്. സബ് ഇൻസ്പെക്ടർമാരായ എസ്. സിനോജ്, കെ. ഗിരീഷ് കുമാർ, എം.ഡി അന്ന, എക്സൈസ് ഇൻസ്പെക്ടർ ടി. ആർ രാജേഷ് എന്നിവരാണ് പ്ലാറ്റൂണുകൾ നയിച്ചത്. കെ.എ.പി ഒന്നാം ബറ്റാലിയനിലെ ബാൻഡ് ടീമിനെ എസ്.ഐ സുരേഷ് കുമാർ നയിച്ചു. വിവിധ സ്കൂളുകളിലെ സംഗീത അദ്ധ്യാപകരുടെ ദേശഭക്തിഗാനത്തോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. റൂറൽ എസ്.പി ജി. പൂങ്കുഴലി, സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ, ജില്ലാ കളക്ടർ ഹരിത വി. കുമാർ എന്നിവർ സല്യൂട്ട് സ്വീകരിച്ചു. മന്ത്രി കെ. രാജൻ പരേഡിനെ അഭിവാദ്യം ചെയ്ത് പതാക ഉയർത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |