SignIn
Kerala Kaumudi Online
Saturday, 20 April 2024 5.19 AM IST

പരീക്ഷാ ഫലം റെക്കാഡ് വേഗത്തിലാക്കി ആരോഗ്യ സർവകലാശാല

health

  • സേവനസജ്ജരായി 2018 മെഡിക്കൽ ബിരുദധാരികളും, 5554 നഴ്‌സിംഗ് ബിരുദധാരികളും

തൃശൂർ: റെക്കാഡ് വേഗത്തിൽ ഫലം പ്രസിദ്ധീകരിച്ച് മഹാമാരിക്കാലത്ത് കൂടുതൽ ആരോഗ്യസേവകരെ സേവനസജ്ജരാക്കി ആരോഗ്യസർവകലാശാല. ഫലപ്രഖ്യാപനത്തോടെ 2018 മെഡിക്കൽ ബിരുദധാരികളുടെയും, 5554 നഴ്‌സിംഗ് ബിരുദധാരികളുടെയും സേവനം പുതുതായി ലഭ്യമാകും. 3209 പേർ എഴുതിയ എം.ബി.ബി.എസ് പരീക്ഷയിൽ 2818 പേരും 6210 പേർ എഴുതിയ ബി.എസ്.സി നഴ്‌സിംഗ് പരീക്ഷയിൽ 5654 പേരും വിജയികളായി.

മേയിലെ മൂന്നാം വർഷ എം. ബി .ബി. എസ് പാർട്ട് 1 ഡിഗ്രി പരീക്ഷ, നാലാം വർഷ ബി .എസ്. സി നഴ്‌സിംഗ് ഡിഗ്രി പരീക്ഷ, രണ്ടാം വർഷ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി പരീക്ഷ എന്നിവയുടെ പരീക്ഷാ ഫലങ്ങളാണ് പ്രസിദ്ധീകരിച്ചത്. പതിനാറ് ദിവസം കൊണ്ട് മെഡിക്കൽ ബിരുദ പരീക്ഷാ മൂല്യനിർണ്ണയവും, പതിനാല് ദിവസത്തിൽ ബി. എസ്. സി നഴ്‌സിംഗ് പരീക്ഷാ മൂല്യനിർണ്ണയവും പൂർത്തീകരിച്ചാണ് സർവകലാശാല ഫലപ്രഖ്യാപനം നടത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, HEALTH UNIVERSITY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.