SignIn
Kerala Kaumudi Online
Thursday, 25 April 2024 12.44 PM IST

ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് ഓണസമ്മാനം

rishi
വടക്കാഞ്ചേരിയിലെ ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് ഡോ. പൽപ്പു ഫൗണ്ടേഷൻ ഓണസമ്മാനം നൽകുന്നതിന്റെ ഉദ്ഘാടനം വടക്കാഞ്ചേരി ജോയിന്റ് ആർ.ടി.ഒ കെ.ബി. രഘു നിർവഹിക്കുന്നു. ഡോ പൽപ്പു ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി റിഷി പൽപ്പു സമീപം

വടക്കാഞ്ചേരി: വടക്കാഞ്ചേരിയിലെ ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് ഡോ. പൽപ്പു ഫൗണ്ടേഷൻ അഞ്ച് കിലോ അരിയും ഓണക്കോടിയും ഓണസമ്മാനമായി നൽകി. വടക്കാഞ്ചേരി ജോയിന്റ് ആർ.ടി.ഒ കെ.ബി. രഘു ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ഡോ. പൽപ്പു ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി റിഷി പൽപ്പു അദ്ധ്യക്ഷത വഹിച്ചു. 350 ഓളം ഓട്ടോറിക്ഷാ തൊഴിലാളികളുള്ള വടക്കാഞ്ചേരിയിൽ രണ്ട് ഘട്ടമായിട്ടാണ് ഓണസമ്മാനം നൽകുക. 200 പേർക്കാണ് ഇപ്പോൾ ഓണസമ്മാനം നൽകിയത്. കൊവിഡ് കാലത്ത് ഓട്ടോറിക്ഷാ തൊഴിലാളികൾ ഏറെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാലാണ് വടക്കാഞ്ചേരിയിലെ മുഴുവൻ ഓട്ടോറിക്ഷാ തൊഴിലാളികൾക്കും ഇത്തരത്തിൽ ഓണസമ്മാനം നൽകിയതെന്ന് റിഷി പൽപ്പു പറഞ്ഞു. വരുമാനം കുറഞ്ഞു നിൽക്കുന്ന ഒരു വിഭാഗത്തിന് അർഹിക്കുന്ന ഓണവിരുന്നു നൽകിയ ഡോ. പൽപ്പു ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് കെ.ബി. രഘു അഭിപ്രായപ്പെട്ടു. വടക്കാഞ്ചേരി കേരളവർമ്മ വായനശാലാ ഹാളിൽ നടന്ന ചടങ്ങിൽ പ്രസാദ് വിളമ്പത്ത്, പ്രസാദ് അയ്യത്ത്, ഫൗണ്ടേഷൻ പ്രൊജക്ട് കോ ഓർഡിനേറ്റർ സുരേഷ് കല്യാണി എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.