തൃശൂർ: ബാൽക്കണിയിൽ കുടുങ്ങിയ അമ്മയെയും ഫ്ളാറ്റിനുള്ളിൽ അകപ്പെട്ട ഒന്നര വയസുകാരനെയും ഫയർഫോഴ്സ് രക്ഷിച്ചു. ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. വടൂക്കരയിലെ ഫ്ളാറ്റിൽ താമസിക്കുന്ന ഐഷ (26) മകൻ മുജീദ് അലിയെ റൂമിനുള്ളിലാക്കി ബാൽക്കണിയിലേക്ക് കടന്നയുടനെ ഗ്ളാസിന്റെ സ്ളൈഡിംഗ് വാതിൽ അടയുകയായിരുന്നു.
പുറമെ നിന്ന് തുറക്കാൻ കഴിയാതെ വന്നതോടെ അയൽക്കാരെ വിവരം അറിയിച്ചു. ഉടൻ തൃശൂരിൽ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി ഡോർ അകറ്റി മാറ്റി രക്ഷപ്പെടുത്തുകയായിരുന്നു. ഏഴ് നിലയുള്ള ഫ്ളാറ്റിലെ മൂന്നാം നിലയിലായിരുന്നു സംഭവം. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുരേഷ് കുമാർ, സീനിയർ ഫയർ ഓഫീസർ എ. ബാബുരാജൻ, ഫയർ ഓഫീസർമാരായ സതീഷ്, ഗിരീഷ്, ശ്യാം, ഫയർ ഓഫീസർ ഡ്രൈവറായ എഡ്വേഡ്, ഹോം ഗാർഡ് മുരളീധരൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |