തൃശൂർ : അന്തരിച്ച യുവമാദ്ധ്യമ പ്രവർത്തകൻ മധു സമ്പാളൂരിനെ അനുസ്മരിക്കാൻ ചാലക്കുടി പ്രസ് ഫോറം ഒരുക്കുന്ന 'മധുസ്മൃതി' സെപ്തംബർ 4ന് രണ്ടിന് ചാലക്കുടി എസ്.എൻ ഹാളിൽ നടക്കും. 15 വർഷം നിയോജക മണ്ഡലത്തിൽ വികസനമുന്നേറ്റം സൃഷ്ടിക്കാൻ നേതൃത്വം നൽകിയ മുൻ എം.എൽ.എ ബി.ഡി. ദേവസിക്ക് 11,111 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങിയ കർമരത്ന ജനകീയ പുരസ്കാരം സമ്മാനിക്കും. 'മധുസ്മൃതി'യും പുരസ്കാര സമർപ്പണവും മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയാകും. പ്ലസ്ടു പരീക്ഷയിൽ 1200ൽ 1200 മാർക്ക് ലഭിച്ച വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ പുരസ്കാരം സമ്മാനിക്കും. സനീഷ്കുമാർ ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കുമെന്ന് പ്രസ് ഫോറം ഭാരവാഹികളായ മധു ചിറയ്ക്കൽ, തോമസ് കോമ്പാറ, ശ്രീമോൻ പെരുമ്പാല, പി.എ. ഫൈസൽ,രമേഷ്കുമാർ കുഴിക്കാട്ടിൽ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |