SignIn
Kerala Kaumudi Online
Friday, 29 March 2024 3.40 PM IST

കൗൺസിൽ യോഗം മേയർ പിരിച്ചുവിട്ടത് ഭൂമാഫിയയെ ഭയന്ന് : എം.പി വിൻസെന്റ്‌

vincent

തൃശൂർ : ജനാധിപത്യവിരുദ്ധവും അശാസ്ത്രീയവുമായ മാസ്റ്റർ പ്ലാൻ റദ്ദാക്കാൻ ആവശ്യപ്പെട്ട അജണ്ട ചർച്ച ചെയ്യാനായി വിളിച്ചു കൂട്ടിയ പ്രത്യേക കൗൺസിൽ യോഗം അജണ്ടയിലേക്ക് കടക്കാതെ മേയർ പിരിച്ചുവിട്ടത് സി.പി.എം നേതൃത്വത്തിന്റെ പങ്കാളികളായ ഭൂ മാഫിയയെ ഭയന്നിട്ടാണെന്ന് ഡി.സി.സി പ്രസിഡന്റ് എം. പി വിൻസെന്റ് പറഞ്ഞു.

പ്രത്യേക കൗൺസിൽ യോഗം പിരിച്ചുവിട്ടതിനെതിരെ കോൺഗ്രസ് കൗൺസിലർമാർ കൗൺസിൽ ഹാളിനകത്ത് നടത്തി വരുന്ന രാപ്പകൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോർപറേഷൻ ഓഫീസിന് മുൻപിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അദ്ധ്യക്ഷത വഹിച്ചു. ജോസ് വള്ളൂർ, ഷാജി കോടങ്കണ്ടത്ത്, രാജേന്ദ്രൻ അരങ്ങത്ത്, സി.ഒ ജേക്കബ്, കെ. അജിത് കുമാർ, എം.എസ് ശിവരാമകൃഷ്ണൻ, സിജോ കടവിൽ, രവി ജോസ് താണിക്കൽ, പി. ശിവശങ്കരൻ, വിജയ് ഹരി, കെ. വി. ദാസൻ, കെ. ഗിരീഷ് കുമാർ, സി .ഡി ആന്റസ്, സജിപോൾ മാടശ്ശേരി, ജിജോ കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, VINCENT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.