ഗുരുവായൂർ: ശ്രീഗുരുവായൂരപ്പൻ ക്ഷേത്രകലാപുരസ്കാരം ഓട്ടൻതുള്ളൽ കലാകാരൻ മണലൂർ ഗോപിനാഥിന് ഇന്ന് സമ്മാനിക്കും. 55,555 രൂപയും 10 ഗ്രാം സ്വർണപതക്കവും അടങ്ങുന്നതാണ് പുരസ്കാരം. രാവിലെ 10.30ന് മേൽപത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്കാരിക സദസിൽ മന്ത്രി കെ. രാധാകൃഷ്ണൻ പുരസ്കാരം സമ്മാനിക്കും. ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് അദ്ധ്യക്ഷനാകും.
ഗുരുവായൂർ ക്ഷേത്രത്തിന്റെ ഐതിഹ്യവും ചരിത്രവും ഉൾപ്പെടുത്തി ഡോക്യുമെന്ററി തയാറാക്കിയ ശരത്.എ. ഹരിദാസ്, അന്നദാന മണ്ഡപത്തിന്റെ രൂപരേഖ തയാറാക്കിയ ശോഭ ലിമിറ്റഡ് എമിറേറ്റ്സ് ചെയർമാൻ പി.എൻ.സി. മേനോൻ, ശ്രീനി പരമേശ്വരൻ, എസ്സേ ഡിജിട്രോണിക്സ് ബംഗളൂരു ഉടമ എന്നിവരെ ആദരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |