SignIn
Kerala Kaumudi Online
Friday, 19 April 2024 11.58 AM IST

പട്ടയ വിതരണം സംസ്ഥാന തല ഉദ്ഘാടനം സെപ്റ്റംബർ 14ന് തൃശൂരിൽ

document

ജില്ലയിൽ വിതരണം ചെയ്യുക 3505 പട്ടയങ്ങൾ

തൃശൂർ: പട്ടയ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്തംബർ 14ന് തൃശൂർ ടൗൺ ഹാളിൽ നടക്കുമെന്ന് മന്ത്രി അഡ്വ. കെ. രാജൻ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാനത്തുടനീളം 13000 ത്തോളം പട്ടയങ്ങൾ വിതരണം ചെയ്യും. തൃശൂർ ജില്ലയിൽ മാത്രം 240 ഓളം വനഭൂമി പട്ടയങ്ങൾ ഉൾപ്പെടെ 3505 പട്ടയങ്ങളാണ് വിതരണം ചെയ്യുക. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി എല്ലാവർക്കും ഭൂമി എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനായാണ് പട്ടയ വിതരണം സംഘടിപ്പിക്കുന്നത്.

തൃശൂർ ടൗൺ ഹാളിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ 25 വനഭൂമി പട്ടയങ്ങൾ ഉൾപ്പെടെ 60 പട്ടയങ്ങളാണ് വിതരണം ചെയ്യുക. . ഓൺലൈനായി നടന്ന പട്ടയമേള സംഘാടക സമിതി രൂപീകരണ യോഗത്തിൽ മന്ത്രി അഡ്വ. കെ. രാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഹരിത വി. കുമാർ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.