തൃശൂർ : സംഗീത നാടക അക്കാഡമിയുടെ ഫെലോഷിപ്പ്, അവാർഡ്, ഗുരുപൂജ പുരസ്കാരം ഇന്ന് മന്ത്രി സജി ചെറിയാൻ വിതരണം ചെയ്യും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതൽ മൂന്നര വരെ തൃശൂരിലെ കേരള സംഗീത നാടക അക്കാഡമി കെ. ടി മുഹമ്മദ് സ്മാരക തിയേറ്ററിൽ മൂന്ന് സെഷനുകളിലായിട്ടാണ് പുരസ്കാര വിതരണം. ഉച്ചയ്ക്ക് രണ്ടിന് മന്ത്രി സജി ചെറിയാൻ ഫെലോഷിപ്പുകൾ വിതരണം ചെയ്യും. പി. ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
അവാർഡ് വിതരണവും മൂന്നിന് ഗുരുപൂജ പുരസ്കാര വിതരണവും നടക്കും. 100 ദിനം100 പുസ്തകം പുസ്തകക്കാലം എന്ന നാമധേയത്തിലുള്ള സംഗീത നാടക അക്കാഡമിയുടെ പുസ്തക പ്രസിദ്ധീകരണ പദ്ധതിയുടെ ഭാഗമായി പുറത്തിറക്കുന്ന നൂറ് പുസ്തകങ്ങളിൽ ആദ്യത്തെ നാല് പുസ്തകങ്ങൾ മന്ത്രി പ്രകാശനം ചെയ്യും. ആർക്കൈവ്സ്, ഡിജിറ്റൽ ലൈബ്രറി, മ്യൂസിയം, പൈതൃക മതിൽ നിർമ്മാണ പ്രവർത്തനോദ്ഘാടനവും ഇന്ന് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |