SignIn
Kerala Kaumudi Online
Thursday, 18 April 2024 2.54 PM IST

ഏതുമേഖലയിലായാലും ശ്രദ്ധേയരാകാൻ പ്രയത്നിക്കണം: മന്ത്രി പി. രാജീവ്

meeting
ചാലക്കുടിയിലെ പ്രാദേശിക പത്രപ്രവർത്തകർ ഒരുക്കിയ പുരസ്കാര വിതരണ സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു

ചാലക്കുടി: ജനപ്രതിനിധികൾ ജനങ്ങളുടെ യജമാനന്മാരാകാതെ സേവകരാകണമെന്ന് മന്ത്രി പി. രാജീവ്. അന്തരിച്ച യുവമാദ്ധ്യമ പ്രവർത്തകൻ മധു സമ്പാളൂരിനെ അനുസ്മരിക്കുന്നതിന് ചാലക്കുടിയിലെ പ്രദേശിക മാദ്ധ്യമ സംഘടന ഒരുക്കിയ 'മധുസ്മൃതി' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഏതു മേഖലയിൽ പ്രവർത്തിക്കുന്നവരും അതാതിടങ്ങളിൽ മാതൃകകളായി മാറാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
15 വർഷം നിയോജക മണ്ഡലത്തിൽ വികസന രംഗത്ത് സമാനതകളില്ലാത്ത മുന്നേറ്റം സൃഷ്ടിച്ച മുൻ എം.എൽ.എ ബി.ഡി. ദേവസിക്ക്
കർമരത്‌ന ജനകീയ പുരസ്‌കാരം മന്ത്രി സമ്മാനിച്ചു. ബെന്നി ബെഹന്നാൻ എം.പി, സനീഷ് ജോസഫ് എം.എൽ.എ, നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ, നഗരസഭാ പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, സെന്റ് ജയിംസ് ആശുപത്രി മുൻ ഡയറക്ടർ ഫാ. വർഗീസ് പാത്താൻ, രക്ഷാധികാരി മധുചിറയ്ക്കൽ, സ്വാഗത സംഘം ചെയർമാൻ രമേഷ്‌കുമാർ കുഴിക്കാട്ടിൽ, സെക്രട്ടറി ശ്രീമോൻ പെരുമ്പാല എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.