തൃശൂർ: പൂരപ്രേമി സംഘത്തിന്റെ പ്രൊഫ. എം. മാധവൻകുട്ടി സ്മാരക പുരസ്കാരം തിമില പ്രമാണി കേളത്ത് കുട്ടപ്പമാരാർക്ക് നൽകും.
25000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. പ്രൊഫ. മാധവൻകുട്ടിയുടെ ചരമവാർഷിക ദിനമായ നവംബർ 28ന് തൃശൂരിൽ അവാർഡ് സമ്മാനിക്കും. പ്രൊഫ.ടി.എൻ. കൃഷ്ണൻ നമ്പ്യാർ ചെയർമാനും ശ്രീവൽസൻ എസ്. കുറുപ്പാൾ, നന്ദൻ വാകയിൽ എന്നിവർ അംഗങ്ങളുമായ പുരസ്കാര നിർണ്ണയ സമിതിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
തൃശൂർ മോഡൽ ബോയ്സ് ഹൈസ്കൂളിൽ പത്താംക്ലാസ് പരീക്ഷക്ക് ഉന്നതവിജയം നേടിയ വിദ്യാർത്ഥിക്ക് നൽകുന്ന 10,000 രൂപയും ഫലകവും അടങ്ങുന്ന വിദ്യാഭ്യാസ പുരസ്കാരം ജിതിൻ ജോയൽ ജോബിന് നൽകുമെന്ന് പൂരപ്രേമി സംഘം പ്രസിഡന്റ് ബൈജു താഴേക്കാട്ട്, കൺവീനർ വിനോദ് കണ്ടേംകാവിൽ, സെക്രട്ടറി അനിൽകുമാർ മോച്ചാട്ടിൽ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |