SignIn
Kerala Kaumudi Online
Saturday, 20 April 2024 8.09 AM IST

മെഡിക്കൽ കോളേജിന് ഇനി ടൈൽ വിരിച്ച പുത്തൻ പാതകൾ

medical

തൃശൂർ: ഗവ. മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിയെയും സി.ടി. സ്‌കാൻ എം.ആർ.ഐ സ്‌കാൻ റൂമുകളെയും ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡ് പുനർനിർമ്മിച്ചു. പുനരുദ്ധാരണ ഉദ്ഘാടനം സേവ്യർ ചിറ്റിലപിള്ളി എം.എൽ.എ നിർവഹിച്ചു. ശോചനീയാവസ്ഥയിലായിരുന്ന റോഡ് 2020-21 വർഷത്തെ മൈനർ വർക്‌സ് പ്ലാൻ പദ്ധതി പ്രകാരം 25 ലക്ഷം രൂപ വകയിരുത്തിയാണ് ഇന്റർലോക്ക് ടൈൽ വിരിച്ച് പുനരുദ്ധാരണം നടത്തിയത്. 2021 ജൂലായ് രണ്ടിന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് നിലവിൽ നടന്നു കൊണ്ടിരിക്കുന്ന പ്രവൃത്തികളുടെ അവലോകനം നടത്തി, ഈ റോഡ് അതിവേഗം പുനരുദ്ധാരണം നടത്തണമെന്ന് നിർദ്ദേശിച്ചിരുന്നു.

തുടർന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും കൂട്ടായ ശ്രമത്തിന്റെ ഭാഗമായി നാലു മാസം പൂർത്തീകരണ കാലാവധിയുള്ള പദ്ധതി രണ്ട് മാസത്തിനുള്ളിലാണ് പൂർത്തീകരിച്ച് ജനങ്ങൾക്കായി തുറന്നത്.

റോഡിന്റെ ഉദ്ഘാടനച്ചടങ്ങിൽ അവണൂർ പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി, മെഡിക്കൽ കോളേജ് സൂപ്രണ്ട് ബിജു കൃഷ്ണൻ, ഡെപ്യൂട്ടി സൂപ്രണ്ട് നിഷ എം. ദാസ്, പെരിങ്ങണ്ടൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം. ആർ. ഷാജൻ, എ. എൻ. കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, MEDICAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.