തൃശൂർ : വിയ്യൂർ ജില്ലാ ജയിലിലും സെൻട്രൽ ജയിലിലുമായി മുപ്പതോളം തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലാ ജയിലിൽ 23 പേർക്കും സെൻട്രൽ ജയിലിൽ ഏഴ് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സെൻട്രൽ ജയിലിൽ ഒരാൾ കുഴഞ്ഞുവീണതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഒരാളെ നെഞ്ചുവേദനയെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊവിഡ് സ്ഥിരീകരിച്ചവരെ ജയിലിൽ ഒരുക്കിയിട്ടുള്ള സി.എഫ്.എൽ.ടി.സിലേക്ക് മാറ്റി. അടുത്ത ദിവസങ്ങളിൽ കൂടുതൽ പരിശോധന നടത്തുമെന്ന് ജയിലധികൃതർ പറഞ്ഞു. എതാനും ദിവസം മുമ്പ് പൊലീസ് അക്കാഡമിയിലെ എസ്.ഐ ട്രെയിനിമാരടക്കം അമ്പതോളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |