തൃശൂർ: വ്യവസായ സംരംഭം നടത്തുന്നവരുടെയും പുതുതായി തുടങ്ങാൻ ആഗ്രഹിക്കുന്നവരുടെയും പരാതികളും പ്രശ്നങ്ങളും നേരിട്ട് കേൾക്കുന്നതിനായി മീറ്റ് ദ മിനിസ്റ്റർ പരിപാടിയുമായി വ്യവസായ മന്ത്രി പി. രാജീവ്. ഏഴിന് രാവിലെ പത്തിന് തൃശൂർ ടൗൺഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയാണ് പരിപാടി. രണ്ടിന് രാമനിലയം കോൺഫറൻസ് ഹാളിൽ ജില്ലയിലെ എല്ലാ എം.എൽ.എമാരെയും പങ്കെടുപ്പിച്ച് യോഗം ചേരും. 4.30 മുതൽ 6.30 വരെ തൃശൂർ ജോയ്സ് പാലസിൽ ജില്ലയിലെ പ്രമുഖ വ്യവസായ സംരംഭകരുമായി സംവാദവും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |